സംസ്ഥാനത്ത് സപ്ലൈകോ ഉൽപ്പങ്ങളുടെ വില വർധിപ്പിച്ചു, വർധിപ്പിച്ച വില ഇങ്ങനെ

സംസ്ഥാനത്ത് സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു . സബ്‌സിഡിയില്ലാത്ത ഉഴുന്ന് 33 രൂപയ്ക്കും സബ്‌സിഡി ഉഴുന്നിന് ആറു രൂപയുമാണ് കൂട്ടിയത്. ചെറുപയറിന് 11 രൂപയും വര്‍ധിപ്പിച്ചു. കടല , ചെറുപയര്‍ തുടങ്ങിയവ ഇനിമുതല്‍ അരക്കിലോ…

Supplyco-has-increased-the-

സംസ്ഥാനത്ത് സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു . സബ്‌സിഡിയില്ലാത്ത ഉഴുന്ന് 33 രൂപയ്ക്കും സബ്‌സിഡി ഉഴുന്നിന് ആറു രൂപയുമാണ് കൂട്ടിയത്. ചെറുപയറിന് 11 രൂപയും വര്‍ധിപ്പിച്ചു. കടല , ചെറുപയര്‍ തുടങ്ങിയവ ഇനിമുതല്‍ അരക്കിലോ മാത്രമേ കിട്ടുകയുള്ളൂവെന്നും സപ്ലൈകോ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

സാധനങ്ങള്‍ കിട്ടാതായതോടെയാണ് സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയും അളവ് കുറയ്ക്കുകയും ചെയ്തിരിക്കുന്നതെന്ന് സപ്ലൈകോ അറിയിച്ചു. അതേസമയം, സപ്ലൈകോകളില്‍

Supplyco has increased the prices of its products in the state

അവശ്യസാധനങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സപ്ലൈകോകളിലാണ് സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടിരിക്കുന്നത്. അവശ്യ വസ്തുക്കളായ അരി, പഞ്ചസാര, മുളക്, ഉഴുന്ന് എന്നിവയ്ക്കാണ് പലയിടങ്ങളിലും ക്ഷാമം അനുഭവപ്പെടുന്നത്. ഇതാണ് അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കാനിടയായത്. സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ സംഭരണ കേന്ദ്രമായ സപ്ലൈക്കോയില്‍ ആവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ട്വന്നതിനു പിന്നാലെയാണ് സാധനങ്ങളുടെ വില വർധന നടന്നത്. വില വര്‍ധനയോടൊപ്പം നല്‍കിയിരുന്ന വസ്‌തുക്കളുടെ അളവിലും വലിയ വ്യത്യാസമുണ്ട്.

സബ്‌സിഡിയില്ലാത്ത ഉഴുന്നിന് 33 രൂപയാണ്. സബ്‌സിഡി ഉള്ള ഉഴുന്നിന് ആറ് രൂപയാണ് കൂട്ടിയത്. ചെറുപയറിന് 11 രൂപയാണ് കൂട്ടിയത്. ഇതിന് പുറമെ, കടല, ചെറുപയര്‍ തുടങ്ങിയവ ഇനിമുതല്‍ അരക്കിലോ മാത്രമേ നല്‍കുകയുള്ളൂ എന്ന് സപ്ലൈക്കോ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ സപ്ലൈകോ ഈ മാസം കരാര്‍ നല്‍കാത്തതാണു സാധനങ്ങള്‍ ആവശ്യത്തിനു ലഭിക്കാത്തതിനു കാരണം. സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്‌തതിന്റെ പേരില്‍ സംസ്‌ഥാനത്തെ വിവിധ ഏജന്‍സികള്‍ക്കു ലക്ഷങ്ങള്‍ സപ്ലൈകോ നല്‍കാനുണ്ട്‌. ഇതേ തുടര്‍ന്നാണു കഴിഞ്ഞ

Supplyco has increased the prices of its products in the state

ണ്ടാഴ്‌ചയിലേറെയായി സപ്ലൈകോ ഔട്ട്‌ ലൈറ്റുകളിലേയ്‌ക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണം പൂര്‍ണമായും നിലച്ചിരിക്കുന്നത്‌. ഇ- ടെന്‍ഡര്‍ വഴി സബ്‌സിഡി സാധനങ്ങള്‍ തിരുവനന്തപുരത്തു വാങ്ങിയ ശേഷം റീജിയണല്‍ ഓഫിസുകളിലേയ്‌ക്ക്‌ അയച്ചു നല്‍കുകയാണു പതിവ്‌. കോട്ടയത്തെ റീജിയണല്‍ ഓഫിസില്‍ നിന്നാണ്‌ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേയ്‌ക്കു വിതരണം ചെയ്യുന്നത്‌.

കോട്ടയം റീജിയണില്‍ നിന്നും പന്ത്രണ്ട്‌ ഡിപ്പോകളിലേയ്‌ക്കാണു സാധനങ്ങള്‍ വിതരണം ചെയ്യുന്നത്‌. എന്നാല്‍, ഈ ഡിപ്പോകളില്‍ ഒന്നില്‍ പോലും അവശ്യ സാധനങ്ങള്‍ ഇല്ലെന്നാണു ജനങ്ങളുടെ പരാതി. അരി, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന്‌, പരിപ്പ്‌, വെളിച്ചെണ്ണ, വന്‍പയര്‍, മുളക്‌ എന്നിവ അടക്കമുള്ള 13 ഇനങ്ങള്‍ക്കാണു നിലവില്‍ സബ്‌സിഡി നല്‍കുന്നത്‌. റേഷന്‍ കാര്‍ഡുമായി എത്തുന്ന സാധരണക്കാര്‍ക്ക്‌ ഏറെ ആശ്വാസമായിരുന്നു സപ്ലൈക്കോയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍. കാര്‍ഡ്‌ ഒന്നിനു ഒരു കിലോ പഞ്ചസാര ഉള്‍പ്പെടെ ലഭിക്കുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക്‌ ഏറെ ആശ്രയമായിരുന്നു സബ്‌സിഡി ഇനങ്ങള്‍. വെളിച്ചെണ്ണ, വന്‍ വില വ്യത്യാസത്തില്‍ ലഭിക്കുന്ന അരി എന്നിവ വാങ്ങാനും നിരവധി പേര്‍ ഇവിടെയെത്തിയിരുന്നു.