കസിന്റെ വിവാഹ നിശ്ചയത്തിന് സുപ്രിയ അണിഞ്ഞ നെക്ലേസിന്റെ പ്രത്യേകത കണ്ടുപിടിച്ച് ആരാധിക- മറുപടിയുമായി താരം

നടന്‍ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് താരത്തിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കസിന്റെ വിവാഹ നിശ്ചയത്തിന്…

നടന്‍ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് താരത്തിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കസിന്റെ വിവാഹ നിശ്ചയത്തിന് പങ്കെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. പച്ച നിറത്തിലുള്ള സാരിയണിഞ്ഞാണ് സുപ്രിയ ചടങ്ങില്‍ പങ്കെടുത്തത്.

സാരിക്ക് മുകളിലൂടെ ഗോള്‍ഡന്‍ നിറത്തിലുള്ള വര്‍ക്കുണ്ട്. താരത്തിന്റെ വസ്ത്രത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. പിന്നാലെ ആരാധകര്‍ ശ്രദ്ധിച്ചത് സുപ്രിയയുടെ മാലയാണ്. വളരെ മനോഹരമായ ഒരു മാല ആയിരുന്നു കസിന്റെ എന്‍ഗേജ്മെന്റിന് സുപ്രിയ അണിഞ്ഞത്. സുപ്രിയ അണിഞ്ഞ ‘നെക്ലേസിന് ഒരു പ്രത്യേകതയുണ്ട്. സുപ്രിയയെ ഫോളോ ചെയ്യുന്ന ഒരു ആരാധികയാണ് ഇത് കണ്ടുപിടിച്ചത്.

തന്റെ വിവാഹത്തിന് സുപ്രിയ കഴുത്തിലണിഞ്ഞ അതെ മാല തന്നെയായിരുന്നു വര്‍ഷങ്ങള്‍ക്ക് ഇപ്പുറമുള്ള കസിന്റെ വിവാഹ നിശ്ചയത്തിനും ഇട്ടിരുന്നത്. ”ഗംഭീരം! നിങ്ങളുടെ വിവാഹ ആഭരണങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുക, അത് ധരിക്കുക.. നിങ്ങളുടെ വിവാഹത്തില്‍ എന്റെ പ്രിയപ്പെട്ട നെക്ലേസ്..”, ആരാധിക കമന്റ് ചെയ്തത് ഇങ്ങനെയായിരുന്നു. കമന്റ് ശ്രദ്ധയില്‍പ്പെട്ട സുപ്രിയ അതിന് മറുപടി നല്‍കുകയും ചെയ്തു.

‘അത് എന്റെ മമ്മി അവരുടെ വിവാഹദിനത്തില്‍ ധരിച്ചിരുന്നു. എന്റെ വിവാഹത്തിന് ഞാനും, നാളെയൊരിക്കല്‍ എന്റെ മകള്‍ അവളുടെ വിവാഹത്തിനായി അത് ധരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. അത് കുടുംബപരമായി കൈമാറി വരുന്നതും അതുപോലെ എന്റെ പ്രിയപ്പെട്ട ആഭരണവുമാണ്. താങ്കള്‍ ശ്രദ്ധിച്ചതില്‍ സന്തോഷം..”, സുപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു.

2011 ലായിരുന്നു ബി.ബി.സി റിപ്പോര്‍ട്ടര്‍ ആയിരുന്ന സുപ്രിയ മേനോനുമായുള്ള പൃഥ്വിരാജിന്റെ വിവാഹം.