“ഹാപ്പി സണ്‍ഡേ മമ്മ”;സുപ്രിയക്ക് മകളുടെ ഞായറാഴ്ച്ച സമ്മാനം

നിരവധി ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ മകള്‍ അലംകൃത തനിക്കെഴുതിയ കത്ത് പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. ‘ഹാപ്പി സണ്‍ഡേ മമ്മ, ഈ ലോകത്തെ ഏറ്റവും ബൈസ്റ്റ് അമ്മ നിങ്ങളാണ്’ എന്നാണ് ആലി കുറിച്ചിരിക്കുന്നത്.

ഇതിനു മുന്‍പും ആലിയുടെ ഇത്തരത്തിലുള്ള എഴുത്തുകള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ എന്ന മേല്‍വിലാസത്തിനപ്പുറം മലയാളസിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ വ്യക്തിത്വമാണ് സുപ്രിയ മേനോന്‍. നിര്‍മ്മാതാവ് എന്ന നിലയില്‍ സജീവമാണ് സുപ്രിയ ഇന്ന്.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ താത്പര്യപ്പെടാത്ത അമ്മയാണ് സുപ്രിയ. മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യാത്തതെന്നാണ് സുപ്രിയ പറയുന്നത്. അതേസമയം സുപ്രിയ നിര്‍മ്മാണവും പൃഥ്വിരാജ് കേന്ദ്ര കഥാപാത്രവുമായ ഗോള്‍ഡ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Gargi