മിസ്റ്റര്‍ കടുവ ആന്‍ഡ് മിസിസ് കടുവ!!! സന്തോഷ നിമിഷത്തില്‍ മിറര്‍ സെല്‍ഫിയുമായി സുപ്രിയ

‘കടുവ’യുടെ വിജയാഘോഷത്തില്‍ ചേര്‍ന്ന് പൃഥ്വിയ്‌ക്കൊപ്പം മിറര്‍ സെല്‍ഫിയുമായി ഭാര്യയും ചലച്ചിത്ര നിര്‍മാതാവുമായ സുപ്രിയ മേനോന്‍. പൃഥ്വിരാജിനൊപ്പം പോസ് ചെയ്യുന്ന മിറര്‍ സെല്‍ഫി സുപ്രിയയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഹിറ്റാണ് കടുവ. പൃഥ്വി തന്നെയായിരുന്നു…

‘കടുവ’യുടെ വിജയാഘോഷത്തില്‍ ചേര്‍ന്ന് പൃഥ്വിയ്‌ക്കൊപ്പം മിറര്‍ സെല്‍ഫിയുമായി ഭാര്യയും ചലച്ചിത്ര നിര്‍മാതാവുമായ സുപ്രിയ മേനോന്‍. പൃഥ്വിരാജിനൊപ്പം പോസ് ചെയ്യുന്ന മിറര്‍ സെല്‍ഫി സുപ്രിയയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഹിറ്റാണ് കടുവ. പൃഥ്വി തന്നെയായിരുന്നു നായകനും നിര്‍മ്മാതാവും. ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ റെക്കോര്‍ഡിട്ടിരുന്നു.

അടുത്തിടെ ‘വനിത’യുടെ കവര്‍ ഗേള്‍ ആയി സുപ്രിയ മേനോന്‍ എത്തിയിരുന്നു.
അടുപ്പിച്ചു മികച്ച സിനിമകള്‍ സമ്മാനിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ അമരക്കാരി എന്ന നിലയിലാണ് സുപ്രിയ മേനോനെ വനിത അവതരിപ്പിച്ചത്.

പൃഥ്വിരാജിനൊപ്പമുള്ള നിമിഷങ്ങളെല്ലാം സുപ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പൃഥ്വിയുടെ 15 ജന്മദിനങ്ങളില്‍ ഒപ്പമുണ്ടായിരുന്നു എന്ന് സുപ്രിയ അന്ന് ചിത്രം പങ്കുവച്ച് കുറിച്ചിരുന്നു

നീണ്ട നാളുകള്‍ക്കു ശേഷം ഷാജി കൈലാസ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയ ചിത്രവുമായിരുന്നു ‘കടുവ’. 90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്‌റോയ്) വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടലിന്റെ കഥയാണ് കടുവ പറഞ്ഞത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായികയായത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.