അമ്മയുടെ പകുതിയോളമായ അല്ലി; മൂത്ത കുട്ടിയെ എടുത്ത് കൊണ്ട് നിൽക്കുന്നത് കാണുന്ന ഇളയ കുട്ടി !! സുപ്രിയയുടെ പോസ്റ്റ് - മലയാളം ന്യൂസ് പോർട്ടൽ
Film News

അമ്മയുടെ പകുതിയോളമായ അല്ലി; മൂത്ത കുട്ടിയെ എടുത്ത് കൊണ്ട് നിൽക്കുന്നത് കാണുന്ന ഇളയ കുട്ടി !! സുപ്രിയയുടെ പോസ്റ്റ്

പൃഥ്വിരാജൂം കുടുംബവും സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്, ഇപ്പോൾ തിളങ്ങുന്ന താരം ഇവരുടെ മകൾ അലംകൃത എന്ന അല്ലി കുട്ടിയാണ്, അല്ലി വരച്ച ചിത്രങ്ങളും എഴുത്തും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജേര്‍ണലിസ്റ്റ് കൂടിയായ സുപ്രിയ മേനോന്റെ പാത മകള്‍ പിന്‍ തുടരുമോ എന്നു തോന്നിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കു വച്ചത്. ഞാന്‍ ആശങ്കപ്പെടണോ അതോ അഭിമാനിക്കണോ എന്ന് അറിയില്ല എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രവും അവള്‍ ഒരു ജേര്‍ണലിസ്റ്റ് ആകുമെന്നാണ് തോന്നുന്നത് എന്ന് ചിത്രത്തിന് സുപ്രിയ നല്‍കിയ കമന്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ അലംകൃതയെ സുപ്രിയ എടുത്ത് കൊണ്ട് നിൽക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, അഞ്ചുവയസ്സായ മകളെ സുപ്രിയ എടുത്ത് കൊണ്ട് നിൽക്കുന്നതും അത് നോക്കി നിൽക്കുന്ന വീട്ടിലെ മറ്റൊരു താരത്തെയും സുപ്രിയ പുതുതായി പങ്കുവെച്ച ചിത്രത്തിൽ കാണാം. മൂത്തകുട്ടിയെ എടുത്ത് കൊണ്ട് നിൽക്കുന്ന ഇളയകുട്ടി എന്നാണ് സുപ്രിയ ചിത്തത്തിനൊപ്പം കുറിച്ചിരിക്കുന്നത്. എന്നാൽ ഇവർ പങ്കുവെക്കുന്ന ചിത്രത്തിൽ ഒന്നും തന്നെ അലിയുടെ മുഖം കാണിക്കാറില്ല,

എന്ത് കൊണ്ടാണ് മകളുടെ മുഖം മറച്ചു പിടിക്കുന്നത് എന്നും സുപ്രിയയുടെ പോസ്റ്റിനു നിരവധി പേർ കമെന്റ് ഇടുന്നുണ്ട്. സുപ്രിയയുടേയും പൃഥ്വിരാജിന്റെയും അല്ലിയുടെയും കൂടെ അവരുടെ സ്വന്തം കൂട്ടായ സോറോ എന്ന നായ ഇപ്പോള്‍ വീട്ടിലുള്ള ഒരംഗമാണ്. സോറോ വീട്ടില്‍ വന്നത് മുതലുള്ള ചിത്രങ്ങള്‍ പൃഥ്വിരാജും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു ഡാഷ് ഹണ്ട് ഇനത്തില്‍ പെട്ട വളത്തു നായയാണ് സോറോ. നിമിഷനേരം കൊണ്ട് തന്നെ സുപ്രിയയുടെ ചിത്രം ഏറെ ശ്രദ്ധ നേടി.

Join Our WhatsApp Group

Trending

To Top
Don`t copy text!