എന്നും അല്ലി ചോദിക്കും ലോക്ക് ഡൗൺ കഴിഞ്ഞോ ? ഡാഡ ഇന്ന് വരുമോ ? അപ്പോൾ അവൾക്കു ഞാൻ നൽകുന്ന മറുപടി....!! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്നും അല്ലി ചോദിക്കും ലോക്ക് ഡൗൺ കഴിഞ്ഞോ ? ഡാഡ ഇന്ന് വരുമോ ? അപ്പോൾ അവൾക്കു ഞാൻ നൽകുന്ന മറുപടി….!!

ലോക്ക്ഡൗണില്‍ ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയാണ് നടന്‍ പ‌ൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം ജോര്‍ദാനില്‍ എത്തിയത്. കൊറോണ പടര്‍ന്നു പിടിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിവരികയും പ‌ൃഥ്വിരാജ് ഉള്‍പ്പടെ 58 പേര്‍ അവിടെ കുടുങ്ങുകയായിരുന്നു. പ‌ൃഥ്വിവിനെ കാണാത്തതിന്റെ വിഷമം സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മകള്‍ അല്ലിയുടെ കാത്തിരിപ്പിനേക്കുറിച്ച്‌ പറയുകയാണ് സുപ്രിയ.

prithvraj

ലോക്ക്ഡൗണ്‍ എന്നാണ് അവസാനിക്കുക എന്നും ഡാഡ എന്നുവരുമെന്നും അല്ലി എല്ലാ ദിവസവും ചോദിക്കും എന്നാണ് താരപത്നി കുറിക്കുന്നത്. ഡാഡയെ കാണാനായി ഞങ്ങള്‍ രണ്ടുപേരും കാത്തിരിക്കുകയാണെന്നുമാണ് സുപ്രിയ പറയുന്നത്. മൂവരും ഒന്നിച്ചുള്ള കുടുംബചിത്രത്തിന് ഒപ്പമാണ് പോസ്റ്റ്.

supriya (2)

എല്ലാദിവസവും എന്റെ മകള്‍ എന്നോട് ചോദിക്കും ലോക്ക്ഡൗണ് കഴിഞ്ഞില്ലേ? ഇന്ന് ഡാഡ വരുമോ? ഇപ്പോള്‍ ഞാനും അല്ലിയും ഡാഡയുമായി ഒന്നിക്കാനായി കാത്തിരിക്കുകയാണ്- സുപ്രിയ കുറിച്ചു. അമ്മയ്ക്കും മകള്‍ക്കും ആശ്വാസവാക്കുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. എല്ലാം പെട്ടെന്ന് അവസാനിക്കുമെന്നും ഡാഡ ഉടന്‍ അല്ലിയുടെ അടുത്ത് എത്തുമെന്ന് അവര്‍ കുറിച്ചു. കഴിഞ്ഞ ദിവസം താടിക്കാരനെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് സുപ്രിയ ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചിരുന്നു.

Trending

To Top
Don`t copy text!