അന്ന് ആ കഥാപാത്രം എന്റെ കരിയർ തന്നെ മാറ്റി കളയുമെന്ന് ഞാൻ കരുതിയില്ല

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി. മികച്ച അഭിനേത്രിക്കുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സിൽ ഇടം നേടിയ താരം കൂടിയാണ് സുരഭി. ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിൽ…

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി. മികച്ച അഭിനേത്രിക്കുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സിൽ ഇടം നേടിയ താരം കൂടിയാണ് സുരഭി. ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിൽ എത്തിയ താരം ഇന്ന് വളരെ മികച്ച കഥാപാത്രങ്ങളുമായാണ് പ്രേഷകരുടെ മുന്നിൽ എത്തുന്നത്. മികച്ച പ്രതികരണം ആണ് താരത്തിന്റെ കഥാപാത്രങ്ങൾക്കെല്ലാം പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ സംവിധായകൻ ജയരാജന്റെ പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

Surabhi Lakshmi

സുരഭിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം;

പ്രിയപ്പെട്ട ജയരാജ് സാറിന് പിറന്നാളാശംസകള്‍. 2004 ല്‍ പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന യുവജനോത്സവത്തില്‍ സാറും സബിത ചേച്ചിയും ചേര്‍ന്ന് എന്നിലെ നടിയെ തിരിച്ചറിയുകയും ഒപ്പം ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ നളിനി എന്ന കഥാപാത്രത്തിലൂടെ എനിക്ക് മലയാള സിനിമയിലേക്ക് അവസരം തരികയും ചെയ്തു. അതിനു ശേഷം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. പിന്നീട് അമൃത ടിവിയിലെ ബെസ്റ്റ് ആക്ടര്‍ എന്ന ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് ജയരാജ് സര്‍ സെലിബ്രിറ്റി ജഡ്ജ് ആയി എത്തുകയും പരിചയം പുതുക്കാന്‍ അവസരം കിട്ടുകയും അങ്ങനെ ഗുല്‍മോഹര്‍ എന്ന ചിത്രത്തിലെ നിര്‍മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള ഭാഗ്യം ലഭിച്ചു. അതിനു ശേഷം ദി ട്രെയിന്‍ എന്ന ചിത്രത്തിലും സാറിനൊപ്പം വര്‍ക് ചെയ്യാന്‍ സാധിച്ചു. തിരക്കഥ, കാഞ്ചീപുരത്തെ കല്യാണം,

fea

പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങി കുറച്ച് ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഞാന്‍ വീണ്ടും സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു.വളരെക്കാലത്തിന് ശേഷം സാറിന്റെ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്റെ കരിയറിലെ തന്നെ വളരെ ചലഞ്ചിങ് ആയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആകുമെന്ന് കരുതിയിരുന്നില്ല. ഷൂട്ട് തുടങ്ങിയതിനു ശേഷം എന്റെ ഏറ്റവും പ്രധാനപെട്ട കഥാപാത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു പ്രഭ. പ്രഭയെ എന്നാല്‍ ആവുംവിധം തിരിച്ചേല്‍പ്പിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

പുതിയ ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സാറിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍, മലയാള സിനിമയെ ലോകസിനിമക്ക് മുന്‍പില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ച മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവധായകന് ലഭിച്ച പുരസ്‌കാരങ്ങളുടെ കലവറ കാണാന്‍ ഉള്ള ഭാഗ്യവും ലഭിച്ചു. സുവര്‍ണമയൂരം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ പ്രിയപ്പെട്ട ജയരാജ് സാറിന്റെ കൂടെ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരിക്കല്‍ കൂടി, എന്റെ എല്ലാവിധ പിറന്നാളാശംസകളും.