റിമ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്ക് ഒരുപാട് അവസരം നഷ്ടമായി! - മലയാളം ന്യൂസ് പോർട്ടൽ
Film News

റിമ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്ക് ഒരുപാട് അവസരം നഷ്ടമായി!

surabhi about rima kallinkal

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി. മികച്ച അഭിനേത്രിക്കുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സിൽ ഇടം നേടിയ താരം കൂടിയാണ് സുരഭി. ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിൽ എത്തിയ താരം ഇന്ന് വളരെ മികച്ച കഥാപാത്രങ്ങളുമായാണ് പ്രേഷകരുടെ മുന്നിൽ എത്തുന്നത്. മികച്ച പ്രതികരണം ആണ് താരത്തിന്റെ കഥാപാത്രങ്ങൾക്കെല്ലാം പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ തനിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചപ്പോൾ റിമ കല്ലിങ്കൽ പറഞ്ഞ കാര്യവും എന്നാൽ ആ പ്രസംഗം മൂലം തനിക്ക് കുറെ അവസരങ്ങൾ നഷ്ട്ടപെട്ടു എന്നും ഇപ്പോൾ തുറന്ന് പറയുകയാണ് സുരഭി. surabhi lakshmi about fitness

ദേശിയ അവാർഡ് ലഭിച്ചപ്പോൾ സുരഭിക്ക് സുരഭിയുടെ നാട്ടിൽ ഒരു സ്വീകരണം ഏർപ്പെടുത്തിയിരുന്നു. അന്ന് അവിടെ ദീദി ദാമോദരന്‍, സജിത മഠത്തില്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ വന്ന് പ്രസംഗിച്ചു. അന്ന് റിമ പ്രസംഗത്തിനിടയിൽ പറഞ്ഞു ”ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങള്‍ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങളിലേക്കു വേണം വിളിക്കാന്‍” എന്ന്. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്. അതും പോസിറ്റീവ് ആയ രീതിയിൽ. എന്നാൽ അതിനെ ചിലർ വളച്ചൊടിച്ച് മറ്റൊരു രീതിയിലേക്ക് മാറ്റുകയായിരുന്നു.Surabhi Lakshmi

പലരും അതിന്റെ നെഗറ്റീവ് ആയി ചിത്രീകരിച്ചു. സിനിമ ഇൻഡസ്ട്രിയിൽ അത് മറ്റൊരു രീതിയിൽ ചിത്രീകരിക്കപ്പെട്ടു. ഇനി ചെറിയ വേഷങ്ങൾക്ക് വേണ്ടി വിളിച്ചാൽ താൻ അഭിനയിക്കാൻ വരില്ല എന്ന രീതിയിൽ ആണ് അത് പ്രചരിച്ചത്. അത് കൊണ്ട് ചെറിയ വേഷകൾക്ക് വേണ്ടി ഞാൻ വരില്ല എന്ന് പലരുടെയും മനസ്സിൽ ചിന്ത ഉണ്ടായി. അത് മൂലം തനിക്ക് കുറെ അവസരങ്ങളും നഷ്ട്ടപെട്ടു എന്നും ആണ് സുരഭി പറഞ്ഞത്.

Join Our WhatsApp Group

Trending

To Top
Don`t copy text!