കരി വാരിതേക്കാന്‍ ഉറപ്പിച്ച ചോദ്യങ്ങള്‍ സുരഭിയോട് വേണ്ട..!! ഇഷ്ടമല്ലെന്ന് താരം…!!

ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരം ഇതിനോടകം തന്നെ ഒരുപാട് സിനിമകളില്‍ മികച്ച കഥാപാത്രങ്ങളുമായി എത്തിക്കഴിഞ്ഞു. തനിക്ക് ക്രഷ് തോന്നിയ ഒരാളെ കുറിച്ച് താരം ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത് സോഷ്.ല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു.

അദ്ദേഹം ഒരു അപകടത്തില്‍ മരിച്ചു പോയി എന്നായിരുന്നു സുരഭി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അഭിമുഖങ്ങളില്‍ താന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ചോദ്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു അഭിമുഖത്തില്‍ വെച്ച്.. അഭിമുഖങ്ങളില്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതും ഉത്തരം പറയാന്‍ ആഗ്രഹിക്കാത്തതുമായ കാര്യം എന്താണ്, എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരഭി ലക്ഷ്മി.

‘സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നത്. വെറുതെ എന്തെങ്കിലും അഭിപ്രായം ചോദിച്ച്, നമ്മളെ കരിവാരിത്തേച്ച് ഒട്ടിക്കാന്‍ വേണ്ടി ചില ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. അത് എനിക്കത്ര ഇഷ്ടമല്ല. അതുകൊണ്ട്, നമുക്ക് അഭിപ്രായങ്ങളില്ല, എന്ന് വിശ്വസിക്കുന്നതിനോടും എനിക്ക് താല്‍പര്യമില്ല. കാരണം, എല്ലാത്തിനോടും നമ്മള്‍ പ്രതികരിക്കണമെന്നില്ല.

surabhi lakshmi about fitness

അതുകൊണ്ട് നമുക്ക് അക്കാര്യത്തില്‍ അഭിപ്രായമില്ല, എന്നല്ല അതിനര്‍ത്ഥം. അഭിപ്രായത്തിന്റെ ഭാഗമായാണ് അതിനോട് പ്രതികരിക്കണമെന്ന് തോന്നാത്തത്, എന്നാണ് സുരഭി ലക്ഷ്മി പറഞ്ഞത്. അതേസമയം, കൈനിറയെ സിനിമകളുമായി മലയാള സിനിമയില്‍ മുന്നേറുന്ന താരത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

 

 

Previous articleആ പ്രണയം അവസാനിക്കുന്നില്ല.. പക്ഷേ!! ഇപ്പോള്‍ വേണ്ടെന്നു വെയ്ക്കുകയാണ്..!! – സൗഭാഗ്യ
Next articleകോളേജ് പിള്ളേർക്കൊപ്പം കിടിലൻ ഡാൻസുമായി നടി നവ്യ നായർ !!