‘മൊയക്കം അല്ല, മുഴക്കം…’ പത്മയിലെ രസകരമായ രംഗങ്ങളുമായി ടീസര്‍

അനൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ‘പത്മ’യിലെ പുതിയ ടീസര്‍ പുറത്തു വന്നു. സുരഭിയെ ഒരു അധ്യാപകന്‍ വാക്കുകള്‍ പഠിപ്പിക്കുന്ന രസകരമായ രംഗമാണ് ടീസറില്‍. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും…

അനൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ‘പത്മ’യിലെ പുതിയ ടീസര്‍ പുറത്തു വന്നു. സുരഭിയെ ഒരു അധ്യാപകന്‍ വാക്കുകള്‍ പഠിപ്പിക്കുന്ന രസകരമായ രംഗമാണ് ടീസറില്‍. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മറ്റ് ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ. മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം ദുന്‍ദുരഞ്ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ ‘കിംഗ് ഫിഷ്’ ആണ് ആദ്യ ചിത്രം. ടെക്‌സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.