മലയാളം ന്യൂസ് പോർട്ടൽ
Film News

തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല: സുരഭി!

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി. മികച്ച അഭിനേത്രിക്കുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സറിഞ്ഞ താരം. ഇപ്പോഴിതാ താരത്തിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. തന്റെ പോസ്റ്റിനെതിരെ അശ്‌ളീല കമെന്റ് ചെയ്തയാൾക്കെതിരെയാണ് സുരഭി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതരതിൽ ഉള്ള നിലവാരം കുറഞ്ഞ ക്യാമെന്റുകളോടെ പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്നും സുരഭി പറഞ്ഞു. സുരഭിയുടെ പോസ്റ്റ് ഇങ്ങനെ,

Surabhi Lakshmi
Surabhi Lakshmi

ഇരുണ്ട കോവിഡ് കാലമാണിത് … ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ . അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക . ഈ കോവിഡ് കാലത്തെങ്കിലും കൂറ യാകാതിരിക്കാൻ

ഇരുണ്ട കോവിഡ് കാലമാണിത് … ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ….

Gepostet von Surabhi Lakshmi am Donnerstag, 13. August 2020

കഴിഞ്ഞ ദിവസം തന്റെ സുഹ‌ൃത്തിന്റെ പുതിയ സംരംഭത്തെക്കുറിച്ച്‌ പരിചയപ്പെടുത്താന്‍ താരം ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെയാണ് താരത്തെ തെറിപറഞ്ഞുകൊണ്ട് കമന്റിട്ടത്. ഇതിന്റെ സ്ക്രീന്‍ ഷോട്ടും പോസ്റ്റ് ചെയ്ത ആളുടെ ഫോട്ടോയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചത്.