എനിക്ക് അതിനുള്ള പ്രായം ആയിട്ടില്ല…! പക്ഷേ, ഒരിക്കല്‍ അത് സംഭവിക്കുമെന്ന് സുരാജ് വെഞ്ഞാറമൂട്!

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച നടന്‍ സുരാജിന്റെ പെട്ടെന്നുള്ള സ്വഭാവ നടനിലേക്കുള്ള മാറ്റം ആരാധകരെ ഞെട്ടിച്ചിരുന്നു, അത്രയും കാലം സിനിമകളിലും സ്റ്റേജ് ഷോകളിലും ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ താരം ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷകരുടെ കൈയ്യടി നേടിയത്. പിന്നീട് അദ്ദേഹത്തെ തേടി വന്നതും അത്തരം കഥാപാത്രങ്ങള്‍ തന്നെയായിരുന്നു.

254965670_433330805016030_6939503736902779237_n

പ്രായത്തേക്കാള്‍ കൂടുതലുള്ള കഥാപാത്രങ്ങളെ പോലും അനായാസം അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് പ്രിയപ്പെട്ട സുരാജിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് സുരാജ്. അങ്ങനെ അഭിനയത്തില്‍ ഓരോ പടവും താണ്ടി വിജയിച്ച സുരാജ് എന്നാണ് ഇനി ഒരു സിനിമാ സംവിധായക രംഗത്തേക്ക് എത്തുക എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്.

പ്രമുഖ മാധ്യമത്തോടാണ് ഈ ചോദ്യത്തിന് സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയിരിക്കുന്നത്. തനിക്ക് സിനിമ സംവിധാനം ചെയ്യാനുള്ള പ്രായം ആയിട്ടില്ലെന്നാണ് താരം പറയുന്നത്. ഈ കാര്യം പൃഥ്വിരാജും ഫഹദ് ഫാസിലുമൊക്കെ ശ്രദ്ധിക്കണം എന്നും അദ്ദേഹം എടുത്തു പറയുന്നു. തനിക്ക് അതിനുള്ള സമയം ആകുമ്പോള്‍ തീര്‍ച്ചയായും ഒരു സിനിമ സംവിധാനം ചെയ്തിരിക്കും എന്നാണ് സുരാജ് പറയുന്നത്. അതേസമയം, ഇതുവരെ തന്റെ മനസ്സില്‍ സംവിധാനം എന്ന ഒരു ആഗ്രഹം വന്നിട്ടില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു.

Heaven

ഇതുവരെ തനിക്ക് അങ്ങനെ ഒരു ആഗ്രഹം വന്നിട്ടില്ലെന്നും .. എന്നിരുന്നാലും എന്നെങ്കിലും അത് സംഭവിക്കും എന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു. അതേസമയം, താരത്തിന്റേതായി ഇനി ഏറ്റവും പുതുയതായി പുറത്തിറങ്ങാനുള്ള സിനിമന ഹെവന്‍ ആണ്. ജനഗണമന എന്ന സിനിമയ്ക്ക് ശേഷം ഈ സിനിമയിലും സുരാജ് പോലീസ് വേഷത്തിലാണ് എത്തുന്നത് എന്നതാണ് ഹെവന്‍ എന്ന സിനിമയുടെ മറ്റൊരു പ്രത്യേകത.

Previous articleഒന്ന് ഉമ്മവെക്കാന്‍ പോലും ആരുമില്ല..! ‘സെഡ് ലൈഫ്’ ആണെന്ന് നിമിഷ!
Next articleഞാന്‍ മരിച്ചിട്ടില്ല!!! ഈ തെണ്ടിത്തരം ഇനി കാണിക്കരുത്; ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘കൊന്ന’വരോട് കുളപ്പുള്ളി ലീല പറയുന്നു