മിമിക്രി കിട്ടിയത് അമ്മയില്‍ നിന്ന്…! കലാജീവിതത്തെ കുറിച്ച് സുരാജ് വെഞ്ഞാറമൂട്..!

മിമിക്രിയിലൂടെ തന്റെ അഭിനയ ജീവിതം കെട്ടിപ്പടുത്ത നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോഴിതാ തനിക്ക് മിമിക്രിയിലുള്ള കഴിവ് എവിടെ നിന്നാണ് കിട്ടിയത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു പ്രമുഖ മാസികയ്ക്ക് വേണ്ടി താരം അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തനിക്ക് അമ്മയില്‍ നിന്നാണ് മിമിക്രി കിട്ടിയത് എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.

വിലാസിനി എന്നാണ് സുരാജിന്റെ അമ്മയുടെ പേര്. എനിക്കും ജ്യേഷ്ഠനും മിമിക്രി കിട്ടിയത് അമ്മയില്‍ നിന്നാണ്.. എന്നാല്‍ ഈ അമ്മ കാണിക്കുന്നത് സിനിമാ താരങ്ങളെ ഒന്നും അല്ല കേട്ടോ.. അമ്മ അനുകരിക്കുന്നത് ബന്ധുക്കളേയും അയല്‍ക്കാരേയും ആണെന്ന് താരം പറയുന്നു. അടുക്കളയില്‍ വെച്ച് അമ്മ കാണിക്കുന്ന മിമിക്രി കണ്ടാണ് ആദ്യം ചിരിച്ചത്.. അമ്മ അടുക്കളില്‍ മാത്രം കാണിച്ച മിമിക്രിയുമായി താന്‍ പുറത്തിറങ്ങി എന്നാണ് സുരാജ് പറയുന്നത്. എന്നാല്‍ അച്ഛന്‍ ഇതിന് എതിരായിരുന്നു എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛന്‍ വാസുദേവന്‍ നായര്‍ ഒരു പട്ടാളക്കാരന്‍ ആയതുകൊണ്ട് തന്നെ.. പട്ടാളക്കാര്‍ ചിരിക്കാന്‍ പാടില്ലെന്ന ലൈന്‍ ആയിരുന്നു അച്ഛന്റേത് എന്നാണ് താരം പറയുന്നത്. അച്ഛനെ പോലെ ചേട്ടനും പട്ടാളത്തില്‍ ചേര്‍ന്നതോടെ അണ്ണന്റെ മിമിക്രി കൂടി എടുത്ത് താന്‍ സ്‌റ്റേജിലേക്ക് എത്തി എന്നും സുരാജ് പറയുന്നു. അതേസമയം, ഈ അവസരത്തില്‍ അദ്ദേഹം തന്റെ അധ്യാപകനെ കുറിച്ചും ഓര്‍ക്കുന്നു. കൊച്ചുനാരായണ പിള്ളയാണ് എന്റെ അധ്യാപകന്‍..

അവിടെ നിന്നാണ് തന്റെ കലാജീവിതത്തിന്റെ തുടക്കം എന്നും താരം പറയുന്നു… ഹാസ്യ കഥാപാത്രങ്ങളിലൂടെ ആയിരുന്നു സിനിമാ രംഗത്ത് അഭിനയം ആരംഭിച്ചത് എങ്കിലും ഒരിടയ്ക്ക് വെച്ച് സുരാജിന് ഉള്ളിലെ സ്വഭാവ നടനെ കൂടി പ്രേക്ഷകര്‍ തിരിച്ചറിയുക ആയിരുന്നു.. ഇപ്പോള്‍ കൂടുതലും സീരിയസ് വേഷങ്ങള്‍ ചെയ്ത് പോരുന്ന താരത്തെ വീണ്ടും ഒരു ഹാസ്യകഥാപാത്രത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരും ഒരുപാടാണ്.

Nikhina