അനുസരണയുടെ അങ്ങേയറ്റമല്ലേ.. അടിമത്തം..!? സുരാജ് പറഞ്ഞതിലും കാര്യമുണ്ടെന്ന് ആരാധകര്‍..!

സമൂഹത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയാണ് ജനഗണമന. ഇന്ന് സമൂഹത്തില്‍ നടക്കുന്ന അനീതികളെ കുറിച്ചും അക്രമങ്ങളെ കുറിച്ചും ചൂണ്ടിക്കാട്ടുന്ന ഈ സിനിമ ഓരോരുത്തരും കണ്ടിരിക്കേണ്ടത് തന്നെയെന്ന് പറയാതെ വയ്യ. ഇപ്പോഴിതാ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ സുരാജ് വെഞ്ഞാറമൂട് വിദ്യാര്‍ത്ഥി സമൂഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്.

സുരാജിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. നല്ല വിദ്യാര്‍ത്ഥികള്‍ എന്നാല്‍ അനുസരണയുള്ള വിദ്യാര്‍ത്ഥികള്‍ എന്നല്ല എന്നാണ് അദ്ദേഹം പറയുന്നത്. അനുസരണ എന്ന് പറയുന്നതിന്റെ അങ്ങേയറ്റമാണ് അടിമത്തം. അനുസരിച്ച് അനുസരിച്ച് പിന്നീട് അത് അടിമത്വമായി മാറും. അനുസരണക്കേടുള്ള വിദ്യാര്‍ത്ഥികള്‍ എന്ന് പറയുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കണം. ചോദ്യങ്ങള്‍ ഉണ്ടായാല്‍ മാത്രമേ നല്ല ഉത്തരങ്ങള്‍ ഉണ്ടാവുകയുള്ളൂ.

വിദ്യാര്‍ത്ഥി സമൂഹം ഒരൊറ്റ കെട്ടാവണം. ഇത്രയും ശക്തിയുള്ള ഒരു സമൂഹം വേറെയില്ല. ഇവിടെയാണ് അവരില്‍ മാറ്റം കൊണ്ടുവരേണ്ടത്. ഏതാണ് ശരി, എതാണ് തെറ്റ് എന്ന് തിരിച്ചറിയാനുള്ള അറിവ് പൂര്‍ണമായും കിട്ടേണ്ടത് വിദ്യാഭ്യാസത്തില്‍ നിന്നാണ്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നാളത്തെ പ്രതീക്ഷയും അവര് തന്നെയാണ്

നാളെ ലോകം ഭരിക്കേണ്ടതും എന്നും സുരാജ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. സുരാജിന്റെ വാക്കുകള്‍ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. താരം പറഞ്ഞത് വളരെ ശരിയാണെന്നാണ് ആരാധകരടക്കമുള്ള ആളുകള്‍ പറയുന്നത്.

Aswathy