അറിവില്ലാത്ത പ്രായത്തിൽ അയലത്തെ വീട്ടിലെ ചേച്ചി എന്നെകൊണ്ട് ചെയ്യിപ്പിച്ച ആ കാര്യത്തിൽ മനംനൊന്ത് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി സുരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരാജ്, ഹാസ്യങ്ങൾ കൊണ്ട് നമ്മളെ രസിപ്പിക്കാനുള്ള സുരാജിന്റെ കഴിവ് മറ്റൊരു നടനും ഇല്ലെന്നു തന്നെ പറയാം. മിമിക്രി വേദികളിൽ നിന്നുമാണ് സുരാജ് സിനിമയിലേക്ക് എത്തിയത്, ആദ്യ കാലങ്ങളിൽ ഹാസ്യ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരാജ്, ഹാസ്യങ്ങൾ കൊണ്ട് നമ്മളെ രസിപ്പിക്കാനുള്ള സുരാജിന്റെ കഴിവ് മറ്റൊരു നടനും ഇല്ലെന്നു തന്നെ പറയാം. മിമിക്രി വേദികളിൽ നിന്നുമാണ് സുരാജ് സിനിമയിലേക്ക് എത്തിയത്, ആദ്യ കാലങ്ങളിൽ ഹാസ്യ വേഷങ്ങൾ ചെയ്ത സുരാജ് ഇപ്പോൾ നടനായും സീരിയസ് വേഷങ്ങൾ ചെയ്തും മുൻനിര നായകന്മാരുടെ കൂട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ദേശിയ പുരസ്‌കാരത്തിന് ഉടമ ആയ സുരാജ് ഏറെ കഷ്ടതകൾ അനുഭവിച്ചാണ് അഭിനയത്തിലേക്ക് എത്തിച്ചേർന്നത്.

എന്നാൽ കുട്ടിക്കാലത്തു ഉണ്ടായ ഒരനുഭവം തന്നെ ആത്മത്യ ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ട് എന്ന് സുരാജ് പറയുന്നു. തന്റെ അറിവില്ലാത്ത പ്രായത്തിൽ ആണ് തനിക്ക് അത് സംഭവിച്ചത് എന്നും താരം പറയുന്നു, സുരാജിന്റെ വാക്കുകൾ ഇങ്ങനെ. അന്ന് എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി എന്നോട് ഒരു കരിക്ക് ഇട്ട് തരുമോ എന്ന് ചോദിച്ചു, കരിക്കിട്ടു തന്നാൽ സൈക്കിൾ വാങ്ങാൻ രണ്ടു രൂപ തരാം എന്ന് പറഞ്ഞു, അത് കേട്ട ഞാൻ തെങ്ങിൽ ചാടി കയറി.

ഞാൻ തേങ്ങാ ഇടുന്ന സമയത്താണ് അച്ഛനും മാമനും പെണ്ണുകാണാൻ പോകുന്നത്.  എന്നാൽ അത് നടക്കാതെ അവർ തിരികെ വന്നു, അത് കണ്ട താൻ തെങ്ങിൽ നിന്നും ഇറങ്ങി പ്ലാവിൽ കയറി എന്നും അവിടെ ചാടിയാലോ എന്നാലോചിച്ചു എന്നും താരം പറയുന്നു.

എന്നാൽ താൻ പ്ലാവിൽ കയറുന്നത് ചേച്ചി കണ്ടു എന്നും ചേച്ചി അപ്പൂപ്പനോട് ഈ കാര്യം പറയുകയൂം അവരെല്ലാം അങ്ങോട്ട് വരികയും ചെയ്തു,  അവിടെ എത്തി എന്നോട് അടിക്കില്ല എന്ന് വാക്ക് തന്നു, അങ്ങനെ ഞാൻ താഴെ ഇറങ്ങി, എന്നാൽ മാമൻ എന്നെ തെങ്ങിൽ കെട്ടിയിട്ട് തല്ലി എന്ന് താരം പറയുന്നു, എന്നാൽ തന്റെ അച്ഛൻ തന്റെ ദേഹത്തു തൊട്ടില്ല എന്നും സൂരജ് വ്യക്തമാക്കുന്നു.