അവള്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ആഗ്രഹിച്ചു..! കീര്‍ത്തിയെ കുറിച്ച് അച്ഛന്‍ സുരേഷ് കുമാര്‍

മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് അഭിനയിച്ചത് എങ്കിലും കീര്‍ത്തി സുരേഷിനെ ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാവില്ല. താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ വാശി ആണ്. ടോവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര…

മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് അഭിനയിച്ചത് എങ്കിലും കീര്‍ത്തി സുരേഷിനെ ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാവില്ല. താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ വാശി ആണ്. ടോവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ മകളുടെ അഭിനയ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ച് കീര്‍ത്തിയുടെ അച്ഛനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുബേരന്‍ ആണ് കീര്‍ത്തിയുടെ ആദ്യ സിനിമ. ഊട്ടിയില്‍ വെച്ച് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് പുലര്‍ച്ചെ തന്നെ ഉറക്കമെഴുന്നേറ്റ് സെറ്റിലേക്ക് എത്താന്‍ എല്ലാം മകള്‍ക്ക് വലിയ ആവേശമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ അപ്പോഴും ചെറിയ ഒരു ഭയം തന്റെ ഉള്ളില്‍ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സിനിമ എന്നത് ഒരുപാട് പേരുടെ അധ്വാനമാണ്. തന്റെ മകള്‍ കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് ആഗ്രഹിച്ചിരുന്നു എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ തനിക്ക് അവളെ കുറിച്ച് ഓര്‍ത്ത് ഭയം ഇല്ലെന്നും സിനിമയോടുള്ള കീര്‍ത്തിയുടെ അര്‍പ്പണ ബോധത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം ഉണ്ടെന്നും അദ്ദേഹം പറയുന്നു. കുബേരന്‍ എന്ന സിനിമ രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ ആണ് നിര്‍മ്മിച്ചിരുന്നത്.

മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മ്മാണ് കമ്പനിയാണ് രേവതി കലാമന്ദിര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം മകള്‍ നായികയായി എത്തിയ വാശി എന്ന സിനിമയും രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.