അവൾക്ക് ഇപ്പോൾ 32 വയസ്സാണ് മരണപ്പെട്ട മകളെക്കുറിച്ച് കണ്ണീരോടെ സുരേഷ്ഗോപി !

മലയാളി പ്രേഷകരുടെ ഇഷ്ടതാരമായ സുരേഷ് ഗോപി പാപ്പൻ എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തുകയാണ്. ഇതിന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ ആയിരുന്നു തന്റെ മകളെക്കുറിച്ച് ഓർത്ത് പറഞ്ഞ് സുരേഷ് ഗോപി വികാരനിർഭയനായത്. ഒരുകാലത്തെ സൂപ്പർ ഹിറ്റ് സംവിധായകനും നടനും ഒന്നിക്കുന്ന ചിത്രം എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്, ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 29ന് തീയേറ്ററുകളിലേക്ക് എത്താൻ ഇരിക്കുകയാണ് ഈ ചിത്രം. സുരേഷ് ഗോപിക്ക് പുറമെ മകൻ ഗോകുൽ സുരേഷും പ്രധാന വേഷം അവതരിപ്പിക്കുണ്ട്. സുരേഷ് ഗോപിയുടെ നായികയായി ചിത്രത്തിൽ എത്തുന്നത് നൈല ഉഷയാണ്. ഒരു മാസ്സ് ആക്ഷൻ ഹീറോ ചിത്രം എന്ന നിലയിലാണ് സിനിമ തീയറ്ററിൽ എത്തുക. സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം കാവൽ വാൻ വിജയം കൈവരിച്ചിരുന്നു.

സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി സുരേഷ്ഗോപി മരിക്കുന്നത് ഒന്നര വയസ്സുള്ളപ്പോൾ ആണ്. പല പ്രോഗ്രാമുകളിലും താരം മകളെക്കുറിച്ച് പറഞ്ഞിരുന്നു. അവതാരകയുടെ പേര് ലക്ഷി എന്ന് പറഞ്ഞപ്പോൾ ആണ് തന്റെ മകളെക്കുറിച്ച് ഇടറുന്ന വക്കുകളോടെ പൊട്ടിക്കരഞ്ഞത്. താൻ ആ വേദന മറക്കുന്നത് ലക്ഷ്മി സുരേഷ്ഗോപി എന്ന സഹായ നിധിയിലൂടെ മറ്റുള്ളവർക്ക് സഹായം നൽകുമ്പോൾ അവരുടെ മുഖത്തെ പുഞ്ചിരിയുടെ ആണെന്നും, ആ ചിരികൾ കാണുമ്പോൾ മകളുടെ ചിരിയായാണ് തോന്നുന്നതെന്നും താരം പറയുന്നു.

Previous articleതമിഴ് നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്!
Next articleഇതിനെ അല്ലെ ജീവിതം എന്നോ മറ്റോ വിളിക്കുന്നത്..! ‘അകം’ തുടങ്ങിയത് ഇങ്ങനെ..!