റിമി ടോമിയ്ക്ക് ഒരു ഷോയ്ക്ക് പത്ത് ലക്ഷം കിട്ടും രണ്ട് വര്‍ഷം ഷോ ഇല്ലെങ്കിലും പ്രശ്‌നമില്ല-സുരേഷ് ഗോപി

കൊവിഡില്‍ ജീവിതം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായമായി സുരേഷ് ഗോപി തന്റെ സിനിമകളില്‍ നിന്നൊരു വിഹിതം നല്‍കാറുണ്ട്. ഇതിനെ സംഭാവന നല്‍കുന്നതിനെ പരിസിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് സുരേഷ് ഗോപി. ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും…

കൊവിഡില്‍ ജീവിതം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായമായി സുരേഷ് ഗോപി തന്റെ സിനിമകളില്‍ നിന്നൊരു വിഹിതം നല്‍കാറുണ്ട്. ഇതിനെ സംഭാവന നല്‍കുന്നതിനെ പരിസിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ്
സുരേഷ് ഗോപി.

ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും കിട്ടുന്ന റിമി ടോമിയെ പോലുള്ള കലാകാരന്മാര്‍ക്ക് രണ്ട് വര്‍ഷം ഷോ ഇല്ലെങ്കിലും കുഴപ്പമില്ല. എന്നാല്‍ അതുപോലെയല്ല ഒരു പരിപാടിയില്‍ രണ്ടായിരമോ ആയിരമോ അഞ്ഞൂറോ വാങ്ങുന്നവരുടെ അവസ്ഥയെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് സാഹചര്യത്തില്‍ ഉത്സവപ്പറമ്പിലെ വാദ്യ മേളവും ഗാനമേളകളും അടക്കം നിന്നുപോയി. പല കലാകാരന്മാരും ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടി.
അങ്ങനെയുള്ള അവസ്ഥയിലാണ് താന്‍ സഹായം പ്രഖ്യാപിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. അന്നത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കാണ് ആ പണം ചെന്നു ചേരാന്‍ പോകുന്നതെന്നും തന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുമ്പോള്‍ വേദനയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

‘കൊവിഡ് രൂക്ഷമായപ്പോള്‍ കടലില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയായി. മത്സ്യ ബന്ധനമില്ല, മാര്‍ക്കറ്റ് ഇല്ല. ഉത്സവപ്പറമ്പിലെ വാദ്യ മേളക്കാര്‍ അടക്കം ള്‍ നിന്നു പോയി.

റിമി ടോമിക്ക് ഒക്കെ ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും ഒക്കെ കിട്ടുന്നതുകൊണ്ട് അവര്‍ക്ക് ഇനി രണ്ട് വര്‍ഷം ഷോ ഇല്ലെങ്കിലും കുഴപ്പമില്ല. അതുപോലെയാണോ ഒരു പരിപാടിയില്‍ രണ്ടായിരമോ ആയിരമോ അഞ്ഞൂറോ വാങ്ങുന്നവര്‍ക്ക്. സൗണ്ട് ഓപ്പറേറ്റര്‍ അടക്കം മൈക്ക് എടുത്തുകൊടുക്കുന്നവര്‍ക്ക് വരയെയുള്ളവരുടെ അന്നും മുട്ടിപ്പോവില്ലേ. അങ്ങനെയുള്ളവരെയാണ് ഞാന്‍ സഹായിക്കുന്നത്.

ഞാന്‍ കൊടുത്ത പണം ജയറാമോ ദിലീപോ ജയസൂര്യയോ നാദിഷര്‍ഷയോ ഒന്നുമല്ല കൊണ്ടുപോകുന്നത്. ഒരു നേരം അന്നത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കാണ് ആ പണം പോകുന്നത്. അതിവിടെ കൊടുത്തിട്ട് കാര്യമില്ല, അവിടെ കൊടുക്കൂ എന്ന് പറയുന്നവരോട് താന്‍ പോകൂ എന്നേ എനിക്ക് പറയാന്‍ ഉള്ളൂ എന്നും താരം പറയുന്നു.

കഴിഞ്ഞ മാസമാണ് മിമിക്രി ആര്‍ട്ട് അസോസിയേഷന് തന്റെ പുതിയ സിനിമയുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ നല്‍കിയത്. ലിസ്റ്റിന്‍ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘എസ് ജി 255’ എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ അഡ്വാന്‍സില്‍ നിന്നാണ് ഉറപ്പ് നല്‍കിയിരുന്ന തുക താരം സംഘടനയ്ക്ക് കൈമാറിയത്.

കഴിഞ്ഞ ഡിസംബറിലാണ് താരം താന്‍ വരുന്ന ചിത്രങ്ങളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യമായി ഒറ്റക്കൊമ്പന്റെ അഡ്വാന്‍സിലെ തുകയാണ് താരം നല്‍കിയത്.