ഒരിടത്ത് പുറത്താക്കല്‍, മറുവശത്ത് പിറന്നാള്‍ ആഘോഷം!! സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിച്ച് അമ്മ ജനറല്‍ ബോഡി

ഒരു ഭാഗത്ത് പുറത്താക്കല്‍, ഒരു ഭാഗത്ത് പിറന്നാള്‍ ആഘോഷവും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് സംഭവങ്ങള്‍. നടന്‍ സുരേഷ് ഗോപിയുടെ പിറന്നാളാണ് താരസംഘടന ആഘോഷമാക്കിയത്. ഇന്നായിരുന്നു സുരേഷ് ഗോപിയുടെ 64ാം പിറന്നാള്‍. ഏറെ നാളുകള്‍ക്ക് ശേഷം അടുത്തിടെയാണ് സുരേഷ് ഗോപി അമ്മയിലേക്ക് തിരിച്ച് വന്നത്.

സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ അമ്മയുടെ തന്നെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പുറത്തുവിട്ടത്. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. മേയ് രണ്ടിന് നടന്ന അമ്മയുടെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തുകൊണ്ടാണ് സുരേഷ് ഗോപി അമ്മയുടെ യോഗങ്ങളില്‍ വീണ്ടും സജീവമായത്.

ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. ജയരാജ് സംവിധാനം ചെയ്യുന്ന ഹൈവേ എന്ന ചിത്രവും അണിയറയിലാണ്.

വാര്‍ഷിക യോഗത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബു ഉള്‍പ്പെടെ സിനിമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റായ മോഹന്‍ലാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.

അതേസമയം, അച്ചടക്ക ലംഘനം ആരോപിച്ച് നടന്‍ ഷമ്മി തിലകനെ സംഘടന
പുറത്താക്കിയിരുന്നു. മുന്‍പ് നടന്ന ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

കുറിച്ച് അച്ചടക്ക സമിതിക്ക് മുമ്പാകെ ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല. അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കിലെടുത്താണ് ഷമ്മി തിലകനെ പുറത്താക്കിയത്.

 

Previous articleഇനി അത്തരത്തിലുള്ള റോളുകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല; ഷെയിന്‍ നിഗം
Next article‘ഞങ്ങളുടെ നദിപോലെ സുന്ദരിയായ യമുന തുടങ്ങുകയാണ്’; ‘വെള്ളം’ മുരളി നിര്‍മ്മാതാവുന്നു