കോമഡിയിൽ മുകേഷിനേക്കാൾ സ്കോർ ചെയ്ത സുരേഷ് ഗോപി ചിത്രം !!

മലയാളികളുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. വില്ലൻ, സഹനടൻ വേഷങ്ങളിലൂടെ വന്നു നായകനായി പതുക്കെ സൂപ്പർ താരമായി അദ്ദേഹം വളർന്നു. അദ്ദേഹം നായകനായ സിനിമകൾ ഭൂരിഭാഗവും ആക്ഷൻ സിനിമകളും കുറച്ചു ഫാമിലി സെന്റിമെന്റ്സ് സിനിമകളുമാണ്.…

മലയാളികളുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. വില്ലൻ, സഹനടൻ വേഷങ്ങളിലൂടെ വന്നു നായകനായി പതുക്കെ സൂപ്പർ താരമായി അദ്ദേഹം വളർന്നു. അദ്ദേഹം നായകനായ സിനിമകൾ ഭൂരിഭാഗവും ആക്ഷൻ സിനിമകളും കുറച്ചു ഫാമിലി സെന്റിമെന്റ്സ് സിനിമകളുമാണ്. അദ്ദേഹം ആദ്യമായി മുഴുനിള ഹാസ്യവേഷം ചെയ്ത സിനിമ ജോസ് തോമസ് സംവിധാനം ചെയ്ത സുന്ദരപുരുഷൻ എന്നാ സിനിമയിലാണ്. സൂര്യനാരായണൻ എന്നാ സാധാരണക്കാരന്റെ വേഷം സുരേഷ്ഗോപി ഗംഭീരമാക്കി ഒപ്പം ഹാസ്യതാരങ്ങളായ മുകേഷ്, കൊച്ചിൻ ഹനീഫ, സലിം കുമാർ എല്ലാം ഉണ്ടായിരുന്നു . നദിനിയൊപ്പമുള്ള ഒരു ഗാനരംഗത്തിൽ നമ്മൾ അത് വരെ കാണാത്ത സുരേഷ്ഗോപിയാണ് പ്രേക്ഷകർ കണ്ടത്. മുകേഷിനെക്കാൾ ചിത്രത്തിൽ ഏറ്റവും score ചെയ്തത് സുരേഷ്ഗോപിയാണ് പിന്നിട്ടു ഇത് പോലൊരു ഹാസ്യചിത്രം അദ്ദേഹം ചെയ്തിട്ടില്ല.

ഈ ചിത്രത്തിൽ ദിലീപിനെയോ ജയറാമിനെയോ കാസ്റ് ചെയ്യുന്നതിന് പകരം സുരേഷ് ഗോപിയെ cast ചെയ്ത സംവിധായകന്റെ ധൈര്യം ഗംഭീരം അത് വിജയിക്കുകയും ചെയ്തു ആ കഥാപാത്രം ജയറാം ചെയ്താൽ ഒരു പുതുമയും ഉണ്ടാക്കില്ല സുരേഷ് ഗോപി ചെയ്തത് കൊണ്ടാണ് പുതുമയുണ്ടായത്. നന്ദിനിയും ദേവയാനിയും നായികമാരായി വന്ന ഈ സിനിമയിൽ മോഹൻ സിതാര സംഗീതം നൽകിയ തങ്കമനസിൻ എന്നാ ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്. 2001 ൽ തുടർച്ചയായി സുരേഷ് ഗോപി ചിത്രങ്ങൾ പരാജയപെട്ടുന്ന സമയത്തു അദ്ദേഹത്തിനു ആശ്വാസം വിജയം നൽകിയ സിനിമയാണ് സുന്ദരപുരുഷൻ. ഈ സിനിമയെ പറ്റിയുള്ള അഭിപ്രായം പങ്കുവെക്കുക.