അവിശ്വാസികളോട് ഇഷ്ടമില്ല!! സര്‍വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ഥിക്കും- സുരേഷ് ഗോപി

അവിശ്വാസികളായവരോട് തനിക്ക് സ്‌നേഹമില്ലെന്ന് തുറന്നു പറഞ്ഞ് നടന്‍ സുരേഷ് ഗോപി. ലോകമെമ്പാടുമുള്ള അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി താന്‍ പ്രാര്‍ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല. അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി…

അവിശ്വാസികളായവരോട് തനിക്ക് സ്‌നേഹമില്ലെന്ന് തുറന്നു പറഞ്ഞ് നടന്‍ സുരേഷ് ഗോപി. ലോകമെമ്പാടുമുള്ള അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി താന്‍ പ്രാര്‍ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല. അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ഥിക്കുമെന്നും നടന്‍ പറഞ്ഞു.

ഖുര്‍ആനേയും ബൈബിളിനേയും മാനിക്കണം തന്റെ മതത്തെ പോലെ മറ്റുള്ള മതങ്ങളേയും സ്‌നേഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആലുവ ശിവരാത്രി ആഘോഷ പരിപാടിയ്ക്കിടെയാണ് നടന്റെ വിവാദ പരാമര്‍ശം. ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല. കുട്ടികളില്‍ സ്‌നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ ഭക്തിയാണ് നല്ല ആയുധമാണ്.

അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ല. അത് ചങ്കൂറ്റത്തോടെ തന്നെ പറയുമെന്നും താരം വ്യക്തമാക്കി. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വ നാശത്തിന് വേണ്ടിയാണ് താന്‍ ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ഥിക്കുക. അത് എല്ലാവരും ചെയ്യണം. ആരെയും ദ്രോഹിക്കാന്‍ വേണ്ടിയുള്ളതല്ല നമ്മുടെ ഭക്തിയെന്നും നടന്‍ വ്യക്തമാക്കി.