ഇത് അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്, സുരേഷ് ഗോപിയും രംഗത്ത്!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന പേരാണ് ക്ലബ് ഹൗസ് എന്നത്. എന്താണ് ഈ ക്ലബ് ഹൗസ് എന്ന് ഇപ്പോഴും അറിയാത്ത നിരവധി പേരാണ് ഉള്ളത്. ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും ഇൻസ്റാഗ്രാമിനെയും ഒക്കെ…

suresh gopi fb post

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന പേരാണ് ക്ലബ് ഹൗസ് എന്നത്. എന്താണ് ഈ ക്ലബ് ഹൗസ് എന്ന് ഇപ്പോഴും അറിയാത്ത നിരവധി പേരാണ് ഉള്ളത്. ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും ഇൻസ്റാഗ്രാമിനെയും ഒക്കെ പോലെ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം തന്നെ ക്ലബ് ഹൗസിൽ അംഗങ്ങൾ ആയിട്ടുള്ളത്. നിരവധി സിനിമ താരങ്ങളുടെ പേരിലും ഈ ക്ലബ് ഹൗസിൽ അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ അതൊക്കെ തങ്ങളുടെ ശരിയായ അക്കൗണ്ടുകൾ അല്ല എന്നും തങ്ങളുടെ പേരിൽ ഉള്ള വ്യാജ അക്കൗണ്ടുകൾ ആണെന്നുമൊക്കെ പറഞ്ഞുകൊണ്ട് താരങ്ങളും വന്നിട്ടുണ്ട്. ആദ്യം ദുൽഖർ സൽമാൻ ആണ് ഇത്തരത്തിൽ രംഗത്ത് വന്നത്. അതിനു പിന്നാലെ പ്രിത്വിരാജ്ഉം നിവിൻ പോളിയും ടോവിനോ തോമസുമൊക്കെ രംഗത്ത് വന്നിരുന്നു. ഇത് തങ്ങളുടെ അക്കൗണ്ടുകൾ അല്ല എന്നും തങ്ങൾ അക്കൗണ്ടുകൾ എടുക്കുമ്പോൾ അറിയിക്കാം എന്നുമാണ് താരങ്ങൾ പറഞ്ഞത്.

Suresh gopi latest news
Suresh gopi latest news

ഇപ്പോൾ ഇത്തരത്തിൽ വ്യാജ പ്രൊഫൈലുകൾക്ക് എതിരെ സുരേഷ് ഗോപിയും എത്തിയിരിക്കുകയാണ്. തന്റെ പേരിൽ ഉള്ള വ്യാജ അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് സുരേഷ് ഗോപിയും പങ്കുവെച്ചിരിക്കുന്നത്. താരം കുറിച്ചിരിക്കുന്നത് ഇങ്ങനെ, ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഞാൻ ഇത് വരെ ക്ലബ് ഹൗസിൽ ഒരു അക്കൗണ്ടും തുടങ്ങിയിട്ടില്ല. അക്കൗണ്ട് എടുക്കുമ്പോൾ അറിയിക്കാം എന്നുമാണ് സുരേഷ് ഗോപി ആരാധകരോട് തന്റെ ഫേസ്ബുക്കിൽ കൂടി അറിയിച്ചിരിക്കുന്നത്.

Suresh Gopi faces media
Suresh Gopi faces media

സുഹൃത്തുക്കളേ, ഞാന്‍ ക്ലബ്ബ് ഹൗസില്‍ ഇല്ലെന്നും എന്റെ പേരിലുള്ള ഈ അക്കൗണ്ടുകള്‍ വ്യാജമാണെന്നും ദയവായി ശ്രദ്ധിക്കുക. മറ്റേതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചേരുകയാണെങ്കില്‍ എല്ലാവരേയും അറിയിക്കുന്നതായിരിക്കും’, എന്നാണ് തന്റെ പേരിൽ ഉള്ള വ്യാജ പ്രൊഫൈലുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് നിവിന്‍ പൊളി കുറിച്ചത്. ആസിഫ് അലിയും ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾക്ക് എതിരെ രംഗത്ത് വന്നിരുന്നു.