സുരേഷ് ഗോപികേരളത്തിന്റെ ഭാവി മുഖ്യമന്ത്രി:രാമസിംഹൻ

മലയാളികളുടെ പ്രിയ ചലച്ചിത്ര താരവും മുൻ രാജ്യസഭാംഗവുമയ സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നു എന്ന വാർത്തകൾ വരുന്നതിനിടെ സംവിധായകൻ രാമസിംഹൻ അബൂബക്കർ പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സുരേഷ്…

മലയാളികളുടെ പ്രിയ ചലച്ചിത്ര താരവും മുൻ രാജ്യസഭാംഗവുമയ സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നു എന്ന വാർത്തകൾ വരുന്നതിനിടെ സംവിധായകൻ രാമസിംഹൻ അബൂബക്കർ പറഞ്ഞ കാര്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സുരേഷ് ഗോപിയെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് രാമസിംഹൻ അബൂബക്കർ പറഞ്ഞത്.

ബിജെപി കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിൽ താൻ സന്തോഷിക്കുന്നുവെന്നും ആ കമ്മിറ്റിയിൽ മനുഷ്യത്വമുള്ള ആരെങ്കിലുംവേണമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയിട്ടുണ്ടാവും എന്നാണ് സംവിധായകൻ പറഞ്ഞത്്. ഇതോടെ ഇപ്പോഴത്തെ മുരടിപ്പിൽ മോചനമുണ്ടാകുനുള്ള സാധ്യതയും കൂടുതലാണ്. ബിജെപിയിലേക്ക് സമൂഹം അംഗീകരിക്കുന്നവർ വരണംഅദ്ദേഹത്തിനൊപ്പം എല്ലാ പ്രവർത്തകരും ഉണ്ടാകും.

സുരേഷ് ഗോപിയെ തങ്ങൾ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാൽ എന്താണ് കുഴപ്പമുള്ളതെന്നും തങ്ങൾ ആഗ്രഹിക്കുന്നത് സുരേഷ് ഗോപി മുഖ്യമന്ത്രിയാകണം എന്നാണ്.അദ്ദേഹത്തെ എല്ലാവരും പിന്തുണയ്ക്കുമെന്നുതിൽ നല്ല വിശ്വാസമുണ്ടെന്നും രാമസിംഹൻ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അതേ സമയം ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെയാണ് സുരേഷ് ഗോപി കേരളത്തിലെ കോർ കമ്മിറ്റിയിൽ അംഗമാവുക