പ്രചാരണത്തിന് പണം നൽകിയില്ല, സുരേഷ് ഗോപിക്കെതിരെ തൊഴിലാളികൾ!

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സുരേഷ് ഗോപി. മലയാളികളുടെ അഭിമാനം കൂടിയാണ് സുരേഷ് ഗോപി. അഭിനേതാവ് എന്നതിലുപരി നല്ലൊരു അച്ഛനും, കുടുംബസ്ഥനും, മനുഷ്യ സ്നേഹിയും ഒക്കെയാണ് താൻ എന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്.…

Suresh gopi latest news

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സുരേഷ് ഗോപി. മലയാളികളുടെ അഭിമാനം കൂടിയാണ് സുരേഷ് ഗോപി. അഭിനേതാവ് എന്നതിലുപരി നല്ലൊരു അച്ഛനും, കുടുംബസ്ഥനും, മനുഷ്യ സ്നേഹിയും ഒക്കെയാണ് താൻ എന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. ദുരിതത്തിൽ പെട്ട് പോകുന്നവർക്ക് ജാതിയോ മതമോ നോക്കാതെ സഹയിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്തിരിക്കുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം മൂലം ജീവിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ തന്നെ. താരം രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഒരുപാട് പേർക്ക് അത് സഹായമായിരുന്നു. കാരണം നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിവും മനസ്സും ഉള്ള താരം ജനങ്ങൾക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്യുമെന്ന് ജനങ്ങൾക്ക് ഉറപ്പായിരുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കാതെയാണ് സുരേഷ് ഗോപി ഇത് വരെ പ്രവർത്തിച്ചതും. എന്നാൽ ഇപ്പോൾ താരത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം തൊഴിലാളികൾ.

ഈ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫ്‌ലക്‌സ് അടക്കമുള്ള പ്രചാരണം നടത്തിയ വകയില്‍ 30 ലക്ഷത്തോളം രൂപയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. 2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഫ്ലെക്സ് വർക്കുകൾ എല്ലാം ചെയ്ത കരാർ തൊഴിലാളികളും പരാതിയുമായി എത്തിയിട്ടുണ്ട്. ഒരുവര്‍ഷം കഴിഞ്ഞിട്ടും തുക ലഭിക്കാതിരുന്നപ്പോൾ ജില്ലയിലെ ബി.ജെ.പി നേതൃത്വവുമായി കരാറെടുത്ത തൊഴിലാളികള്‍ സമീപിച്ചിരുന്നു. തുക ഉടൻ തന്നെ തിരിച്ചു തരാം എന്ന് അറിയിച്ചെങ്കിലും പിന്നീട് അതിനെ പറ്റി സംസാരിക്കുമ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു.

അതോടെയാണ് സുരേഷ് ഗോപിയെ കണ്ടു തങ്ങളുടെ പരാതി ബോധിപ്പിക്കുവാൻ തൊഴിലാളികൾ തീരുമാനിച്ചത്. സുരേഷ് ഗോപിയുമായി അടുപ്പമുള്ള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ വഴി തൊഴിലാളികൾ സുരേഷ് ഗോപിയോട് കാര്യം അറിയിച്ചു. സുരേഷ് ഗോപി ഈ പ്രശ്നം അറിഞ്ഞ ഉടൻ തന്നെ ബി ജെ പി യുടെ സംസ്ഥാന പ്രസിഡൻറ് ആയ കെ സുരേന്ദ്രനെ പരാതിയായി തന്നെ അറിയിക്കുകയും ചെയ്തു. ഇതോടെ തങ്ങളുടെ പരാതിയിന്മേൽ ഉടൻ തന്നെ തീരുമാനം ആകുമെന്ന  പ്രതീക്ഷയിൽ ആണ് തൊഴിലാളികൾ.