പാപ്പന്‍ എത്തുന്നതിന് മുന്‍പേ…! സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!

വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ്‌ഗോപി ജോഷി കൂട്ടുകെട്ട് ഒരുമിച്ച് എത്തുന്ന സിനിമ പാപ്പന്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ സിനിമയെത്താന്‍ രണ്ട് ദിവിസം കൂടി ബാക്കി നില്‍ക്കെ സുരേഷ്‌ഗോപി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. വെള്ളയാണോ.. കറുപ്പാണോ.. അതോ ഗ്രേയുടെ ഷെയ്ഡ്‌സോ എല്ലാം 29-ാംതീയതി പുറത്ത് വരും എന്നാണ് തന്റെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ച് സുരേഷ്‌ഗോപി കുറിച്ചിരിക്കുന്നത്.

താരം പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയിലായി ആരാധകര്‍ പാപ്പന്‍ സിനിയ്ക്കും പ്രിയപ്പെട്ട സുരേഷേട്ടനും ആശംസകള്‍ നേര്‍ന്ന് എത്തുകയാണ്. സുരേഷേട്ടാ.. നിങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏത് ഷെയ്ഡും ആയിക്കൊള്ളട്ടെ നിങ്ങളിലെ മനുഷ്യനെ ആണ് ഞങ്ങള്‍ക്ക് ഇഷ്ടം എന്നാണ് ആരാധകര്‍ കമന്റുബോകിസില്‍ കുറിയ്ക്കുന്നത്.പാപ്പന്‍ വന്‍വിജയമായിരിക്കട്ടെയെന്നു ആശംസിക്കുന്നു..

പ്രാര്‍ത്ഥിക്കുന്നു. കാത്തിരിപ്പിന് അവസാനം 48 മണിക്കൂര്‍ മാത്രം.. ജീവന്റെ ജീവനായ ഏട്ടന് എല്ലാവിധ ആശംസകളും നേരുന്നു.. എന്നെല്ലാം നീളുന്നു കമന്റുകള്‍, കാവല്‍ എന്ന സിനിമയ്ക്ക് ശേഷം സുരേഷ് ഗോപി എത്തുന്ന ജോഷി ചിത്രത്തിന് വേണ്ടി ആരാധകര്‍ എത്രത്തോളം ആകാംക്ഷയോടെയാണ്

കാത്തിരിക്കുന്നത് എന്നത് അദ്ദേഹം സിനിമയുടേതായി പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിന് അടിയിലും വരുന്ന കമന്റുകള്‍ കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അതേസമയം, പാപ്പന്‍ എന്ന സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരവും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

Previous articleപൂര്‍ണ നഗ്നനായി അക്ഷയ് രാധാകൃഷ്ണന്‍; ഫേഡിങ് ഷേഡ്‌സിന്റെ ഫസ്റ്റ് ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍
Next articleകണ്‍മണിക്കായുളള കാത്തിരിപ്പില്‍ മൃദുല; കണ്ണടച്ച് സ്വപ്‌നം കണ്ട് താരം, വൈറല്‍ ചിത്രങ്ങള്‍!