പൊലീസ് വേഷത്തില്‍ വീണ്ടും സുരേഷ് ഗോപി; ‘പാപ്പന്‍’ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

സംവിധായകന്‍ ജോഷി സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം പാപ്പന്റെ പുതിയ പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. നീണ്ട ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി വീണ്ടുമെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. എബ്രഹാം മാത്യു മാത്തന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പാപ്പന്‍ ടീം പുറത്തുവിട്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ എബ്രഹാം മാത്യു മാത്തന്‍ ഐപിഎസ് എന്ന കഥാപാത്രത്തിന്റെ ലുക്കാണ്. സിനിമയുടെ ഫ്‌ലാഷ് ബാക്ക് രംഗങ്ങളിലെ താരത്തിന്റെ പൊലീസ് ഗെറ്റപ്പ് ആണത്രേ ഇത്. 2012 ല്‍ പുറത്തിറങ്ങിയ ‘ദ് കിങ് ആന്റ് കമ്മീഷണര്‍’ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്.

https://www.facebook.com/ActorSureshGopi/posts/505132817648407

ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ‘പാപ്പന്‍’ ല്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്ന് നിര്‍മിക്കുന്നു.

Previous articleഎം.കെ. സ്റ്റാലിനെ കണ്ട് ഫഹദ് ഫാസില്‍, ‘ നടന്‍ രാഷ്ട്രീയത്തിലേക്കോ?’ എന്ന് ആരാധകര്‍
Next articleഹോളിവുഡ് സിനിമാ ചിത്രീകരണമല്ല, ഇത് പ്രണവ് മോഹന്‍ലാലാണ്- പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍