മലയാളം ന്യൂസ് പോർട്ടൽ
Film News

പാർവ്വതി എന്റെ ദത്തു സഹോദരി ആണ് !! എനിക്ക് വേണ്ടി രാധികയെ പോയി കണ്ടതും പർവതിയാണ് !!

സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സൗഹൃദവും ബന്ധവുമൊക്കെ നിലനിര്‍ത്തുന്ന താരങ്ങള്‍ ഏറെയാണ്. ഒരുമിച്ച്‌ അഭിനയിച്ചവരും അല്ലാതെയുള്ളവരമൊക്കെ ഇത്തരത്തിലുള്ള ബന്ധം സൂക്ഷിക്കുന്നുണ്ട്. മുന്‍പൊരു ചാനല്‍ അഭിമുഖത്തിനിടയില്‍ അത്തരത്തിലൊരു കാര്യത്തെക്കുറിച്ച്‌ സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു. ആ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പാര്‍വതിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു അന്ന് താരം സംസാരിച്ചത്. അശ്വതി ( പാര്‍വതി) എന്‍റെ മനസ്സില്‍ തന്നെയാണ് കുടിയേറിയത് ദത്ത് പെങ്ങളായിട്ട്. ഭാവിയിലെ വധുവിന്റെ കണ്‍സപ്റ്റ് എന്താണ് എന്ന് അശ്വതി ചോദിച്ചപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച്‌ ആദ്യം മനസ്സ് തുറന്നത് എന്റെ പ്രിയപ്പെട്ട പെങ്ങളോടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഗുരുവായൂരൊക്കെ പോകുമ്ബോള്‍ നമ്മള്‍ സ്ഥിരമായി കാണാറുള്ളത് പോലെയുള്ള ഒരു പെണ്‍കുട്ടി. ആ ഒരു ചിന്തയാണ് മനസ്സിലുണ്ടായിരുന്നത്. അന്ന് പക്ഷേ രാധികയെ എനിക്ക് അറിയില്ല. നല്ല എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന , തലയില്‍ തുളസി കതിര്‍ ചൂടുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം എന്റെ മനസ്സിലുള്ളതെന്ന് ഞാന്‍ ആദ്യം പറയുന്നത് എന്റെ ദത്ത് സഹോദരിയോടാണ്. എന്റെ പെണ്ണ് കാണല്‍ ചടങ്ങിനും മുന്‍പേ രാധികയെ പോയി കണ്ട് എനിക്ക് ചേരുന്ന കുട്ടിയാണെന്ന് പറഞ്ഞത് എന്റെ പ്രിയപ്പെട്ട സഹോദരി അശ്വതിയാണ്. ഞങ്ങളുടെ കല്യാണത്തിന് മുന്‍പ് തന്നെ രാധികയും അശ്വതിയുമായിട്ട് നല്ല ബന്ധമായിരുന്നു. അവര്‍ അങ്ങോട്ടുമിങ്ങോട്ടും നല്ല നാത്തൂന്‍ സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

തിരക്കുകള്‍ക്കിടയിലും കുടുംബത്തെ നെഞ്ചോട് ചേര്‍ത്ത് മുന്നേറുന്നയാളാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശോഭനയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. അനൂപ് സത്യനാണ് ഈ സിനിമ സംവിധാനം ചെയ്തത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ സിനിമയെ. സുരേഷ് ഗോപിക്ക് പിന്നാലെയായി മകന്‍ ഗോകുലും അഭിനയരംഗത്ത് സജീവമാണ്.

Related posts

ഈ സമയത്താണ് ഓഫർ വന്നതെങ്കിൽ ആ ചിത്രത്തിൽ ഞാൻ അഭിനയിക്കിലായിരുന്നു !!

WebDesk4

ദിവ്യ ഉണ്ണിയുടെ വീട്ടിലേക്ക് മറ്റൊരു സന്തോഷം കൂടി, വിശേഷം പങ്കു വെച്ച് താരം

WebDesk4

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍

WebDesk4

താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം

WebDesk4

ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്ന് ഹന്‍സിക

WebDesk

താൻ ഒളിച്ചോടിയിട്ടില്ല, കേൾക്കുന്ന കഥകൾ ഒന്നും തന്നെ സത്യമല്ല!! കൂടെയുള്ളവർ തന്നെ പിന്നിൽ നിന്ന് കുത്തുന്നു!! ദർശന ദാസ്

WebDesk4

പോലീസ് അക്കാദമിയിൽ എസ് ഐ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

WebDesk4

വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ രാധികയെ ആദ്യമായി കാണുന്നത് ! സുരേഷ് ഗോപി

WebDesk4

മാലാപർവ്വതിയുടെ മകൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികൾ ആരുണ്ട് ? അനന്തുവിന്റെ മെസ്സേജുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

WebDesk4

കഥ ഇതാണെങ്കില്‍ ഞാന്‍ എവിടെപ്പോയി ഷൂട്ട് ചെയ്യും ! എമ്ബുരാന്റെ കഥ കേട്ട് കണ്ണ് തള്ളി പൃഥ്വിരാജ്

WebDesk4

ആയോധന കല പരിശീലിച്ച് വിസ്മയ മോഹൻലാൽ !! താര പുത്രിയുടെ വീഡിയോ വൈറൽ

WebDesk4

വിസ്മയയും സിനിമയിലേക്ക്; താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അച്ഛനൊപ്പം

WebDesk4