ഐ സിനിമയില്‍ അഭിനയിക്കാനായി വിക്രം ഏറ്റെടുത്തത് വന്‍ റിസ്‌ക്, കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും മാറി; സുരേഷ് ഗോപി

ചിയാന്‍ വിക്രം നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഐ. ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് വിക്രം എത്തിയത്. ചിത്രത്തില്‍ കൂനനായി എത്തിയ അദ്ദേഹത്തിന്റെ മേക്ക് ഓവര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ആ ക്യാരക്ടര്‍ ചെയ്യാനായി വിക്രം…

ചിയാന്‍ വിക്രം നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഐ. ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് വിക്രം എത്തിയത്. ചിത്രത്തില്‍ കൂനനായി എത്തിയ അദ്ദേഹത്തിന്റെ മേക്ക് ഓവര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ആ ക്യാരക്ടര്‍ ചെയ്യാനായി വിക്രം ഏറ്റെടുത്ത റിസ്‌കിനെക്കുറിച്ചാണ് ഇപ്പോള്‍ സുരേഷ് ഗോപി പറയുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് സുരേഷ് ഗോപിയായിരുന്നു. അതുക്കും മേലെ എന്ന സുരേഷ് ഗോപിയുടെ ഡയലോഗും വളരെ ശ്രദ്ധനേടിയിരുന്നു.ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് വിക്രമിനോട് താന്‍ ശരീരം ശ്രദ്ധിക്കാന്‍ പറഞ്ഞിരുന്ന കാര്യത്തെക്കുറിച്ചാണ് സുരേഷ് ഗോപി സംസാരിക്കുന്നത്. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചുവെന്നും ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം ശ്രദ്ധിക്കാന്‍ പറഞ്ഞിരുന്നുവെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. അങ്കില്‍ ബണ്ണില്‍ അഭിനയിക്കേണ്ടത് ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ ടൊവിനോയോ വിക്രമോ ഒക്കെ അത്രയും തടിച്ചേനെ എന്നും അദ്ദേഹം പറയുന്നു.

‘മോഹന്‍ലാല്‍ ചെയ്ത അങ്കിള്‍ ബണ്‍ ഇന്നാണ് എടുക്കുന്നതെങ്കില്‍ ടോവിനോയോ വിക്രമോ ഒക്കെ അത്രയും തടിച്ചേനെ. പിന്നെ ഒരു ആറുമാസം പടം ചെയ്യാതിരുന്നിട്ട് വീണ്ടും മെലിഞ്ഞേനെ. കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും മാറി. ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു. ഞാന്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നു. ഫോളോ യുവര്‍ കിഡ്നി എന്ന് പറഞ്ഞിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കും’. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തിയ പാപ്പന്‍ തിയറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.