അച്ഛന്റെ കൈയിലിരുന്ന് പൊട്ടിച്ചിരിക്കുന്ന കുഞ്ഞു ഗോകുൽ; മകന്റെ ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി - മലയാളം ന്യൂസ് പോർട്ടൽ
Film News

അച്ഛന്റെ കൈയിലിരുന്ന് പൊട്ടിച്ചിരിക്കുന്ന കുഞ്ഞു ഗോകുൽ; മകന്റെ ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി

suresh-gopi-with-gokul

അഭിനേതാവ് എന്നതിലുപരി നല്ലൊരു അച്ഛനും, കുടുംബസ്ഥനും, മനുഷ്യ സ്നേഹിയും ഒക്കെയാണ് സുരേഷ് ഗോപി. ദുരിതത്തിൽ പെട്ട് പോകുന്നവർക്ക് ജാതിയോ മതമോ നോക്കാതെ സഹയിക്കുന്ന ഒരു വ്യ്കതിയാണ് അദ്ദേഹം. നിരവധി പേർക്കാണ് സുരേഷ് ഗോപി സഹായങ്ങൾ ചെയ്തിരിക്കുന്നത്, അദ്ദേഹത്തിന്റെ കാരുണ്യം മൂലം ജീവിക്കുന്ന നിരവധി പേരുണ്ട്, ഇപ്പോൾ സുരേഷ് ഗോപി തന്റെ കുടുംബത്തിന്റെ പഴയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്, ചിത്രത്തിൽ അച്ഛന്റ്റെ കൈയിലിരുന്ന് പൊട്ടി ചിരിക്കുന്ന കുഞ്ഞു ഗോകുലിനെ നമുക്ക് കാണാൻ സാധിക്കും.മകനും ഭര്‍ത്താവിനുമരികില്‍ ചിരിയോടെ നില്‍ക്കുന്ന രാധികയേയും ചിത്രത്തില്‍ കാണാം.

suresh gopi 1

അച്ഛന്റെ പാത തന്നെയാണ് മകന്‍ ഗോകുലും പിന്‍തുടര്‍ന്നിരിക്കുന്നത്. ഏതാനും ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും അഭിനയത്തിലുള്ള തന്റെ പ്രതിഭ തെളിയിക്കാന്‍ സാധിച്ച നടനാണ് ഗോകുല്‍. അച്ഛനും മകനും എന്നാണ് ഒന്നിച്ച്‌ സ്ക്രീനിലെത്തുക എന്നു കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോള്‍. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപിയ്ക്ക് ഒപ്പം ഗോകുലും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അത് സത്യമാണെന്ന കാര്യം സുരേഷ് ഗോപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ലേലം’. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിതിന്‍ രഞ്ജി പണിക്കറാണ്. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു.

suresh gopi 1

ആനക്കാട്ടില്‍ ചാക്കോച്ചി ആയി സുരേഷ് ഗോപി എത്തുമ്ബോള്‍ ചാക്കോച്ചിയുടെ മകന്‍ ‘കൊച്ചു ചാക്കോച്ചി’ ആയിട്ടാണ് ഗോകുല്‍ സുരേഷ് എത്തുക. ‘ഗോകുലിന്റെ ചെറുപ്പം തൊട്ടേയുളള ആഗ്രഹമായിരുന്നു അത്. കുട്ടി ആയിരുന്നപ്പോള്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു,’ എന്നാണ് സുരേഷ് ഗോപി ഇതിനെ കുറിച്ച്‌ പ്രതികരിച്ചത്.

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ ജീവിതത്തിന് ഒരു ഇടവേള നല്‍കി അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് സുരേഷ് ഗോപി. തമിഴരശന്‍, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ഗംഭീരപ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വച്ചത്

 

Trending

To Top
Don`t copy text!