സുരേഷ് ഗോപിയുടെ ആരാധകര്‍ കാത്തിരുന്ന സന്തോഷവാര്‍ത്ത എത്തി..!!

ഹിറ്റുകള്‍ മാത്രം പിറന്ന ഒരു സംവിധായന്‍-നടന്‍ കൂട്ടുകെട്ട്… അവര്‍ വീണ്ടും ഒരുമിച്ച് എത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. പാപ്പന്‍ എന്ന സിനിമയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന സിനിമ…

ഹിറ്റുകള്‍ മാത്രം പിറന്ന ഒരു സംവിധായന്‍-നടന്‍ കൂട്ടുകെട്ട്… അവര്‍ വീണ്ടും ഒരുമിച്ച് എത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. പാപ്പന്‍ എന്ന സിനിമയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന സിനിമ പ്രഖ്യാപനം മുതല്‍ ആരാധകര്‍ക്ക് ആവേശം നല്‍കിയ സിനിമയാണ്. ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ പാപ്പന്‍ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ആരാധകരില്‍ വലിയ ആവേശമായിരിക്കുന്നത്. സുരേഷ് ഗോപി തന്നെയാണ് സിനിമയുടെ ഏറ്റവും പുതിയ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പാപ്പന്‍ സിനിമയ്ക്ക് വേണ്ടിയുള്ള ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിശേഷമാണ് ഇദ്ദേഹം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഈ വിവരം പുറത്ത് വിട്ട് തന്റെ ഒരു ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

മാത്രമല്ല സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ആരാധകരെ അറിയിക്കാം എന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിയ്ക്കുന്നു. നാളുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന സുരേഷ് ഗോപിയുടെ ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും പാപ്പന്‍. സിനിമയില്‍ അദ്ദേഹം പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. എബ്രഹാം മാത്യൂ മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി പാപ്പനില്‍ എത്തുന്നത്.

സുരേഷ് ഗോപിയ്ക്ക് പുറമെ ആശ ശരത്ത്, നൈല ഉഷ, നീത പിള്ള, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ഷമ്മി തിലകന്‍, ടിനി ടോം എന്നിവരും സിനിമയില്‍ മറ്റ് കഥാപത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നുണ്ട്. ചിത്രത്തിന്റെ ഡബ്ബിംഗ് വിശേഷങ്ങള്‍ കൂടി പുറത്ത് വന്നതോടെ പാപ്പന്‍ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കട്ട വെയ്റ്റിംഗിലാണ്.