ഒരു പരസ്യത്തിന്റെ പേരിൽ ഒരു വ്യക്തിയെ ഇങ്ങനെ ഒക്കെ പറയണോ

കേരളം മുഴുവൻ ഇപ്പോൾ സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ചയിൽ ആണ്, കഴിഞ്ഞ ദിവസം നടൻ ജയറാമും സ്ത്രീധനത്തെ കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരുന്നു, എന്നാൽ ഇതിനെതിരെ നിരവധി വിമർശനങ്ങൾ ആയിരുന്നു പൊട്ടി പുറപ്പെട്ടത്, ഇപ്പോൾ ജയറാമിന്…

കേരളം മുഴുവൻ ഇപ്പോൾ സ്ത്രീധനത്തെ കുറിച്ചുള്ള ചർച്ചയിൽ ആണ്, കഴിഞ്ഞ ദിവസം നടൻ ജയറാമും സ്ത്രീധനത്തെ കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരുന്നു, എന്നാൽ ഇതിനെതിരെ നിരവധി വിമർശനങ്ങൾ ആയിരുന്നു പൊട്ടി പുറപ്പെട്ടത്, ഇപ്പോൾ ജയറാമിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി, ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്കാണ് ജയറാം പ്രതികരിച്ചതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ജയറാമിന് അതിന് അവകാശമില്ലേയെന്നും സുരേഷ് ഗോപി ചോദിക്കുന്നു. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ എന്നും താരം ചോദിക്കുന്നു. വിസ്മയയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജയറാം തന്റെ നിലപാട് അറിയിച്ചത്.ഇന്ന് നീ,,, നാളെ എന്റെ മകൾ എന്നാണ് ജയറാം കുറിച്ചത്,  എന്നാൽ ഇതിനു പിന്നാലെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്,

ഈ ക്യാപ്ഷൻ ശരിയല്ല ജയറാമേട്ട, ഇന്ന് നീ നാളെ ഒരു പെൺകുട്ടിക്കും ഇത് സംഭവിച്ചുകൂടാ.. ഭർതൃഗൃഹത്തിൽ അവളുടെ കണ്ണൊന്നു നനഞ്ഞാൽ മോളിങ്ങു പോരെ . നിന്റെ മുറി ഈ വീട്ടിൽ ഒഴിഞ്ഞുകിടപ്പുണ്ട് എന്ന് മാതാപിതാക്കളും സഹോദരങ്ങളും പറഞ്ഞു അവളെ ചേർത്ത് പിടിക്കണം. ഇന്നു നി ….നാളെ……. എന്ന ചിന്താഗതി മാറ്റിട്ട്, കെട്ടിച്ചു വിട്ട പെൺമക്കൾ ഒരു നാൾ തിരിച്ചു വീട്ടിൽ വന്ന് നിന്നാൽ കുടുംബത്തിന് ഒരു അപമാനവും ഇല്ല എന്ന അവബോധം ഉണ്ടാക്കി നൽകിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു .

എന്റെ ചക്കി ഏറ്റവും സുന്ദരി ആകുന്നത് 250 കിലോ സ്വര്‍ണം അണിയുമ്പോള്‍ ആണ് എന്നാണ് ഇതിലെ ജയറമേട്ടന്റെ ഡയലോഗ്. മകള്‍ക്ക് സ്ത്രീധനം കൊടുക്കുമോ..ഉവ്വ്, മോന്‍ വാങ്ങിക്കുമോ?നൈസ് ആയിട്ട്. പരസ്യത്തില്‍ അഭിനയിക്കുമോ..ഊവ്വ്. പിന്നെന്തിനാ ഇപ്പോ കരച്ചില്‍? ഒരു ട്രെന്റ് താങ്കളെ മാത്രം ഉദ്ദേശിച്ചല്ല. കേട്ടോ അഭിനയം നിങ്ങളുടെ ജോലി ആണെന്നറിയാം. എന്നാലും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം പരസ്യങ്ങളില്‍ നിന്ന് മാറി നിന്നിട്ട് പോരേ ഇത്തരം ഉപദേശങ്ങള്‍, തുടങ്ങി നിരവധി പേരായിരുന്നു താരത്തിനെ വിമർശിച്ച് എത്തിയത്