വാക്ക് പാലിച്ച് സുരേഷ് ഗോപി; ഓപ്പറേഷൻ കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ സുരേഷ് ഗോപിയുടെ സര്‍പ്രൈസ് കണ്ട് ഞെട്ടി അമേയ - മലയാളം ന്യൂസ് പോർട്ടൽ
Film News

വാക്ക് പാലിച്ച് സുരേഷ് ഗോപി; ഓപ്പറേഷൻ കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ സുരേഷ് ഗോപിയുടെ സര്‍പ്രൈസ് കണ്ട് ഞെട്ടി അമേയ

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പരിപാടിയാണ് നിങ്ങൾക്കുമാകാം കോടിശ്വരൻ, അതിലെ അവതാരകൻ സുരേഷ് ഗോപിയുടെ അവതരണം തന്നെയാണ് ഷോയ്ക്ക് പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാൻ കാരണം. മത്സരാര്‍ഥികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹപൂര്‍വമായ പെരുമാറ്റം. വലിയ ആവശ്യങ്ങള്‍ ചുമലിലേറ്റിയാണ് പലരും വരുന്നത്. എന്നാൽ നിരാശയിൽ മടങ്ങുന്ന പലരെയും സുരേഷ് ഗോപി സഹായിക്കാറുണ്ട്.

മകളുടെ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിനായി തൃക്കരിപ്പൂര്‍ സ്വദേശിയായ നിമ്മി പരുപാടിയിൽ എത്തിയിരുന്നു, എന്നാല്‍ നിരാശയായിരുന്നു ഫലം. എന്നാൽ മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണം സുരേഷ് ഗോപി നൽകി. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആയിരുന്നു അമേയയുടെ ഓപ്പറേഷൻ. ഓപ്പറേഷൻ കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ അമെയ്ക്ക് സർപ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കൾ ആശുപത്രിയിൽ എത്തി. ജന്മനാ ക്ലബ് ഫൂട്ട് എന്ന രോഗാവസ്ഥയിലാണ് അമേയ ഉള്ളത്. മൂന്ന് സര്‍ജറികള്‍ കഴിഞ്ഞിരുന്നു. ഒരു സര്‍ജറി കൂടി കഴിഞ്ഞാലേ അമേയയുടെ അസുഖം മാറൂ എന്ന് പരിപാടിയില്‍ നിമ്മി പറഞ്ഞിരുന്നു.

എന്നാൽ പക്ഷേസുരേഷ്ഗോപി വാക്കു നല്‍കി “മോളുടെ ഓപ്പറേഷന്‍ മുടങ്ങില്ല ഞാനേറ്റു” എന്ന്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വിളിച്ച്‌ സുരേഷ് ഗോപി തന്നെ എല്ലാം ഏര്‍പ്പാടാക്കി. അമേയയുടെ സര്‍ജറിയും സുരേഷ്ഗോപിയുടെ പിറന്നാളും ഒരു ദിവസം വന്നു. ആശുപതി ചെയര്‍മാന്‍ ഡോ. കെ.ജി. അലക്സാണ്ടര്‍ വിളിച്ചപ്പോഴാണ് അവള്‍ക്ക് പൂക്കള്‍ നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത്80,000 രൂപ വരെ നേടുന്നഘട്ടത്തിലെത്തിയ നിമ്മിയ്ക്ക് അടുത്ത ഉത്തരം തെറ്റായപ്പോള്‍ സമ്മാനം 10000 രൂപയായി ചുരുങ്ങി.

Trending

To Top