കണ്ണാടി നോക്കും കാട്ടുപൂവേ… കണ്ണുവെയ്ക്കാതെ തമ്പുരാനെ..! സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍..!

ആരാധകരുടെ പ്രിയ നടന്‍ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായി മാറുന്നത്. കൂളിംഗ് ഗ്ലാസ്സ് വെച്ച് കിടിലന്‍ ലുക്കില്‍ എത്തിയ താരത്തിന്റെ ഫോട്ടോകള്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഫാന്‍സ്…

ആരാധകരുടെ പ്രിയ നടന്‍ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായി മാറുന്നത്. കൂളിംഗ് ഗ്ലാസ്സ് വെച്ച് കിടിലന്‍ ലുക്കില്‍ എത്തിയ താരത്തിന്റെ ഫോട്ടോകള്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഫാന്‍സ് പേജിലടക്കം തരംഗമായി മാറുകയാണ്. സ്റ്റൈലിഷ് ലുക്കില്‍ എത്തിയ പ്രിയപ്പെട്ട എസ്.ജിയുടെ ലുക്ക് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍.

സിനിമാ രംഗത്ത് വീണ്ടും സജീവമായ അദ്ദേഹത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും വാര്‍ത്തകളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോകളും ഇവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. പാപ്പന്‍ ആണ് സുരേഷ്‌ഗോപി നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സുരേഷ് ഗോപി ചിത്രത്തിന് മികച്ച ഓപ്പണിംഗ് ആയിരുന്നു ലഭിച്ചത്. തീയറ്ററുകളില്‍ എത്തി മൂന്ന് ദിനത്തെ പ്രദര്‍ശനം പിന്നിട്ടപ്പോഴേക്കും 11 കോടിയുടെ കളക്ഷന്‍ ആയിരുന്നു സിനിമ നേടിയത്. തീയറ്ററുകളില്‍ പാപ്പന്‍ തരംഗമായി മാറി..

. ഏറെ നാളുകള്‍ക്ക് ശേഷം പോലീസ് വേഷത്തില്‍ എത്തിയ അദ്ദേഹത്തിന്റെ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. ജോഷിയുടെ സംവിധാനത്തില്‍ പിറന്ന ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു.

മേം ഹൂം മൂസയാണ് ഇനി സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം, ഈ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുറത്ത് വിട്ടിരുന്നു. ശങ്കര്‍ മഹാദേവന്‍ പാടിയ ഗാനം പ്രേക്ഷക പ്രീതി നേടിയിരുന്നു.