Film News

എന്റെ മകൻ സഞ്ചരിച്ച ഫ്ലൈറ്റിൽ കൊറോണ ബാധിതൻ ഉണ്ടായിരുന്നു !! ഇപ്പോൾ വീടിന്റെ ഗേറ്റില്‍ പോലും തൊടാൻ പറ്റാത്ത സാഹചര്യമാണ്, സുരേഷ് ഗോപി

suresh-gopy

ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആവിഷ്യ കാര്യങ്ങൾക്ക് പോലും പുറത്ത് പോകുവാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ജനങ്ങൾക്ക്. വീടിനു പുറത്ത് ആരും തന്നെ ഇപ്പോൾ ഇറങ്ങാറില്ല , അത്രയ്ക്ക് ഭയവും ജാഗ്രതയും ഇപ്പോൾ ജങ്ങളിൽ പടർന്നു പിടിച്ചിരിക്കുന്നു. ലോകം മുഴുവന്‍അടിയന്തര സാഹചര്യത്തിലേക്ക് നീങ്ങുമ്ബോള്‍ കേരളത്തില്‍ പൊലീസിന്റെ ബലപ്രയോഗത്തിലും മോശം ഭാഷയിലും തെറ്റില്ലെന്ന് സുരേഷ് ഗോപി എം.പി പറയുന്നത്. തനറെ വീട്ടിലെ അവസ്ഥ ഇപ്പോൾ സുരേഷ് ഗോപി വ്യക്തമാക്കുകയാണ്.

താനും കുടുംബവും സ്വയം ക്വാറന്റെനിലാണെന്നും നടന്‍ പങ്ക് വച്ചു.’ലണ്ടനില്‍ പഠിക്കുന്ന എന്റെ മകന്‍ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. ഡല്‍ഹിയിലെത്തിയപ്പോള്‍ അവനടക്കം വന്ന ഫ്ളൈറ്റിലെ എല്ലാവരോടും വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ വീട്ടില്‍ വരാതെ മറ്റൊരു ഫല്‍റ്റില്‍ താമസിക്കുകയാണിപ്പോള്‍. അവന്‍ ഒറ്റയ്ക്കാവുന്നതിനാല്‍ മൂത്ത മകനും അവന്റെ സെക്രട്ടറിയും ഒപ്പം ഉണ്ട്. മൂന്നു പേർക്കുള്ള ഭക്ഷണവുമായി ഡ്രൈവർ ഇവിടെ നിന്നും പോകും. സത്യാ വാങ് മൂലമാണ് പോകുന്നത് , ആദ്യമൊക്കെ ഓട്ടോയിൽ ആണ് പോയിരുന്നത് , എന്നാൽ ഇപ്പോൾ വിലക്ക് വന്നതോടെ അടുത്ത വീട്ടിലെ സ്കൂട്ടറിൽ ആണ് പോകുന്നത്.

suresh gopi family

അടുത്ത വ്യാഴാഴ്ച കുട്ടികള്‍ വന്നുകഴിഞ്ഞാല്‍ ആ സൗകര്യവും ഞാന്‍ ഉപയോഗിക്കില്ല. അച്ചടക്കമാണ് ഈ ഘട്ടത്തില്‍ അനിവാര്യമായി നാം പാലിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഴ്ചയില്‍ രണ്ട് തവണ ഡല്‍ഹിയില്‍ പോയിരുന്ന, ഷൂട്ടിങുകളിലും കോടീശ്വരനിലും പങ്കെടുത്തിരുന്ന ഞാന്‍ ഒറ്റയ്ക്ക് രാത്രി കൊണ്ട് വീട്ടിലിരിക്കാന്‍ തീരുമാനിച്ചെങ്കില്‍ എല്ലാവര്‍ക്കും അത് സാധിക്കും.കഴിഞ്ഞ വ്യാഴാഴ്ച രാത്രി പാര്‍ലമെന്റില്‍ പങ്കെടുക്കേണ്ട എന്നു തീരുമാനിച്ച്‌ ഡല്‍ഹിയില്‍ നിന്നു വന്ന ആളാണ് ഞാന്‍. വെള്ളിയാഴ്ച രാവിലെ അമ്ബലത്തില്‍ ഒന്നുപോയി തൊഴുതു വീട്ടില്‍ കയറി. ശനിയാഴ്ച, പിറ്റേദിവസം ലോക്ഡൗണ്‍ ആണെന്ന് അറിയാവുന്നതുകൊണ്ട് അത്യാവശ്യം വേണ്ട സാധാനങ്ങള്‍ വെളിയില്‍ പോയി മേടിച്ചു. ആ ഞാന്‍ ഞായറാഴ്ച കാലത്തു മുതല്‍ ഇതുവരെ വീടിന്റെ ഗേറ്റ് തൊട്ടിട്ടില്ല.

suresh gopi familyഎല്ലാവരും വീടുകളില്‍ ഇരിക്കണം. അവിടെ ഇരുന്ന് പുതിയ പുതിയ കാര്യങ്ങള്‍ ചിന്തിക്കണം. സുഹൃത്തുക്കളുടെ ബന്ധുക്കളുടെ ക്ഷേമമന്വേഷിക്കുക. സംഗീതം കേള്‍ക്കുക, പങ്കുവയ്ക്കുക. ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം. ഒരുതരി പോലും ബാക്കിവയ്ക്കരുത്. 21 ദിവസം എന്നു പറയുന്നത് ഇതിന്റെ ആദ്യ പീരിയഡ് മാത്രമാണ്. അതില്‍ നില്‍ക്കുമെന്ന് ഇപ്പോഴും ഉറപ്പുപറയാനാകില്ല. അച്ചടക്കം മാത്രമാണ് വേണ്ടത്. ലോകത്തിന് ഇന്ന് സ്വാതന്ത്ര്യമില്ലെന്നും സുരേഷ് ഗോപി പറയുന്നു.

Trending

To Top
Don`t copy text!