ആളുകളെ സഹായിക്കുന്നതില്‍ ഭാര്യപോലും എന്നെ കണ്‍ട്രോള്‍ ചെയ്തിട്ടില്ല..! – സുരേഷ്‌ഗോപി

സുരേഷ്‌ഗോപിയുടെ ദാനശീലത്തെ കുറിച്ച് മലയാളികള്‍ക്ക് അറിയാവുന്നതാണ്. രാഷ്ട്രീയപരമായി അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍പോലും സുരേഷ്‌ഗോപി എന്ന വ്യക്തിയോട് കാണിക്കുന്ന സ്‌നേഹവും ആദരവും സഹജീവികളോട് അദ്ദേഹം കാണിക്കുന്ന കരുണ ഓര്‍ത്താണ്. ഇപ്പോഴിതാ മറ്റുള്ളവരെ സഹായിക്കുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ നിന്ന് ഭാര്യ രാധികപോലും തന്നെ തടഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സുരേഷ് ഗോപിയെ ആരെങ്കിലും ഒന്ന് കണ്‍ട്രോള്‍ ചെയ്യണം അല്ലെങ്കില്‍ കിട്ടുന്ന പണമെല്ലാം അദ്ദേഹം പാവപ്പെട്ടവര്‍ക്ക് കൊടുക്കും എന്നുള്ള കമന്റുകളെ കുറിച്ചായിരുന്നു അദ്ദേഹത്തോട് ഒരു അഭിമുഖത്തില്‍ ചോദ്യം ചോദിച്ചത്.. അതിന് സുരേഷ് ഗോപിയുടെ മറുപടി ഇതായിരുന്നു.. എന്റെ ഭാര്യ എന്നെ കണ്‍ട്രോള്‍ ചെയ്തിട്ടില്ല. സഹായങ്ങള്‍ കൂടിയ സമയത്ത് പോലും രാധിക അറിയുന്നുണ്ട് പക്ഷേ, മിണ്ടിയിട്ടില്ല.. ഇപ്പോള്‍ ചിലരില്‍ നിന്നും രാധിക ഇത് കണ്‍ട്രോള്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞ് കമന്റുകള്‍ വരുന്നു. തനിക്ക് എതിരെ നെഗറ്റീവ് കമന്റ്‌സ് കണ്ട് ചിലര്‍ രാധികയോട് ചോദിച്ചു ഈ നന്ദി ഇല്ലാത്തവര്‍ക്കൊക്കെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന്..

അതെല്ലാം ഏട്ടന്റെ സന്തോഷമാണ് എന്ന് രാധിക പറഞ്ഞെന്നും സുരേഷ് ഗോപി പറയുന്നു. എന്നാല്‍ പിന്നീട് തന്നോട് പറഞ്ഞു.. ഏട്ടാ നമുക്ക് ഇത് നിര്‍ത്തിയേക്കാം.. അവര്‍ ഇതെല്ലാം വേറെ നിറം വെച്ചാണ് കാണുന്നത് എന്ന്.. അത് എന്റെ മനസ്സില്‍ വ്യതിചലനം ഉണ്ടാക്കി.. പക്ഷേ ആര്‍ക്ക് വേണ്ടിയാണ് ഞാന്‍ സഹായം അര്‍ഹിക്കുന്നവരെ നിഷേധിക്കുന്നത്.. അവര്‍ അതില്‍ എന്ത് പിഴച്ചു എന്നും ഞാന്‍ ചിന്തിച്ചു എന്നാണ് സുരേഷ് ഗോപി പറയുന്നത്.

തനിക്ക് കിട്ടുന്നത് കോടികള്‍ ഒന്നും അല്ലെന്നും.. എന്നാല്‍ കിട്ടുന്ന ചെറിയ തുകയില്‍ പോലും ആളുകളെ സഹായിക്കാനാണ് ശ്രമിക്കുന്നത് എന്നും സുരേഷ് ഗോപി ഒരിക്കല്‍ പറഞ്ഞിരുന്നു. തനിക്ക് വരുന്ന ഓരോ സിനിമയുടെയും ഒരു പങ്ക് പാവപ്പെട്ട മിമിക്രി കലാകാരന്മാരെ സഹായിക്കുന്നതിനായി അദ്ദേഹം നീക്കിവെയ്ക്കാറുണ്ട്.

Previous articleഎന്നെ പറഞ്ഞോളൂ.. എന്തിനാണ് അച്ഛനെയും അമ്മയേയും ചീത്ത വിളിക്കുന്നത് – ദില്‍ഷ
Next articleഏജന്റ് ടീന ഇനി മമ്മൂട്ടിക്കൊപ്പം; ഫോട്ടോ വൈറലാകുന്നു