ജോഷിയേട്ടന്‍ മകനോട് പെരുമാറുന്നത് കണ്ട് അസൂയ തോന്നിയെന്ന് സുരേഷ് ഗോപി..!

സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് പാപ്പന്‍. 29ന് തീയറ്ററിലേക്ക് എത്തുന്ന സിനിമയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് എത്തുന്ന ആദ്യം ചിത്രം എന്ന പ്രത്യേകത കൂടിയുള്ള സിനിമയാണ് പാപ്പന്‍. ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്…

മകന് ജോഷി നല്‍കിയ പരിഗണനയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ജോഷിയേട്ടന്‍ എന്റെ മകനോട് പെരുമാറുന്നത് കണ്ടിട്ട് അസൂയ തോന്നി എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഞാന്‍ പണ്ട് കാലത്ത് ജോഷിയേട്ടന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഒരുപാട് ചീത്ത കിട്ടിയിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ചീത്ത കേട്ട് സെറ്റില്‍ നിന്ന് ഇറങ്ങി ഓടേണ്ടി വരെ വന്നിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ച് ഷൂട്ടിംഗ് സമയത്ത് അങ്ങവെ സംഭവിച്ചിരുന്നു എന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു..

ഡയലോഗ് മറന്നുപോവുക, ഒരുപാട് ടേക്കുകള്‍ പോവുക ഇതെല്ലാം അദ്ദേഹം വഴക്ക് പറയാനുള്ള കാരണങ്ങളാകും.. പക്ഷേ ആ ദേഷ്യമോ ശാഠ്യമോ ജോഷിയേട്ടന്‍ ഗോകുലിനോട് കാണിച്ചില്ല എന്ന് സുരേഷ് ഗോപി പറയുന്നു. ഗോകുലിനോട് എന്നല്ല.. ഈ സിനിമയില്‍ പലരോടും അത് കണ്ടില്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ക്കുന്നു.. അതേസമയം, സിനിമാ കരിയറിലെ തന്റെ മോശം സയമത്ത് പോലും അനുഗ്രഹിച്ച് കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന എന്റെ തലതൊട്ടപ്പനാണ് ജോഷിയേട്ടന്‍

എന്നാണ് സംവിധായകന്‍ ജോഷിയെ കുറിച്ച് സുരേഷ്‌ഗോപി പറഞ്ഞത്. സിനിമയെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും പുറത്ത് വരുമ്പോള്‍ പാപ്പന്‍ സിനിമയില്‍ ജോഷിയും സുരേഷ്‌ഗോപിയും ചേര്‍ന്ന് ഒളിപ്പിച്ച ആ സസ്‌പെന്‍സ് എന്താണെന്ന് അറിയാന്‍ ആണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

Previous articleഇതാണോ ദില്‍ഷയുടെ അച്ഛനും അമ്മയും പഠിപ്പിച്ചത്..! വളരെ മോശം.! – ദയ അച്ചു
Next articleദേവദൂതര്‍ ആദ്യം കാണിച്ചത് മമ്മൂക്കയെ, അതെനിക്കൊരു ഫാന്‍ബോയ് മൊമന്റ് ആയിരുന്നു; കുഞ്ചാക്കോ ബോബന്‍ പറയുന്നു