വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി..!! ഇത്തവണയും നല്‍കിയത് ലക്ഷങ്ങള്‍!

ഒരു നടന്‍ എന്നതിലുപരി സഹജീവികളോടുള്ള സ്‌നേഹവും കരുതലും നല്‍കുന്നതില്‍ സുരേഷ് ഗോപിയെ കണ്ട് പഠിക്കണം എന്നാണ് ആരാധകര്‍ പറയാറുള്ളത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ആ കരുതലും സ്‌നേഹവും അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഓണക്കാലത്ത് താന്‍ അഭിനയിക്കുന്ന സിനിമയുടെ അഡ്വാന്‍സില്‍ നിന്ന് ഒരു വിഹിതം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കും അവരെ സഹായിക്കാനും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ ആ വാക്ക് വീണ്ടും പാലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടന്‍ വീണ്ടും പാലിച്ചിരിക്കുന്നത്. എസ്ജി 255 ആണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഈ സിനിമയ്ക്ക് വേണ്ടി തനിക്ക് കിട്ടിയ അഡ്വാന്‍സ് തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപയാണ് അദ്ദേഹം മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് കൈമാറിയിരിക്കുന്നത്. സുരേഷ്‌ഗോപി തന്നെയാണ് ഈ വിവരം തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്.

രണ്ട് ലക്ഷം രൂപ അടങ്ങുന്ന ചെക്ക് അദ്ദേഹം നടനും സംവിധായകനുമായ നാദിര്‍ഷയ്ക്കാണ് കൈമാറിയത്. ചെക്കിന്റെ ഫോട്ടോ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മിമിക്രി കലാരംഗത്ത് നിന്നും അല്ലാതെയും നിരവധിപ്പേരാണ് സുരേഷ്‌ഗോപിയ്ക്ക് ആശംസകളും നന്ദിയും അറിയിച്ച് രംഗത്ത് വരുന്നത്.

നാളുകള്‍ക്ക് മുന്‍പ് തന്റെ ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു വിഹിതം സുരേഷ് ഗോപി മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് നല്‍കി സഹായിച്ചിരുന്നു. ഇത്തവണയും താരം അത് മുടക്കാതെ ചെയ്തിരിക്കുകയാണ്. ഒരു നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ എല്ലാം ശോഭിക്കുന്ന സുരേഷ് ഗോപിയുടെ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കുകയും ആരാധകരാല്‍ കൂടുതല്‍ സ്‌നേഹിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുകയാണ്.

Previous articleകമല്‍ഹാസനെ ചേര്‍ത്ത് പിടിച്ച് സുഹാസിനി! കുറിച്ച വാക്കുകള്‍ മനസ്സ് നിറച്ചെന്ന് ആരാധകര്‍!
Next articleസ്‌നേഹിച്ചവരും സഹായിച്ചവരും ചതിച്ചു..! തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷ്!!