എം പി എന്ന നിലയിൽ ഞാൻ എന്ത് ചെയ്തു മൊത്തം തള്ളാന്നാ ചില പന്ന മക്കൾ പറയുന്നത് എന്റെ കയ്യിൽ തെളിവുണ്ട്

ഒരു എം പി ആയ ഞാൻ ഒന്നും ഈ നാടിന് വേണ്ടി ചെയ്തില്ല എന്നാണ് ചില പന്ന. മക്കൾ പറയുന്നത്. ഞാൻ ചെയ്തതിനെല്ലാം എന്റെ കയ്യിൽ തെളിവുണ്ട്. പലരും ചെയ്യാൻ മടിക്കുന്ന പലതും ഞാൻ…

ഒരു എം പി ആയ ഞാൻ ഒന്നും ഈ നാടിന് വേണ്ടി ചെയ്തില്ല എന്നാണ് ചില പന്ന. മക്കൾ പറയുന്നത്. ഞാൻ ചെയ്തതിനെല്ലാം എന്റെ കയ്യിൽ തെളിവുണ്ട്. പലരും ചെയ്യാൻ മടിക്കുന്ന പലതും ഞാൻ ചെയ്യാൻ ശ്രെമിക്കുന്നുണ്ടെന്ന് തെളിവ് തന്റെ കയ്യിൽ ഉണ്ടെന്ന് സുരേഷ്‌ഗോപി പറയുന്നു.

ഒരു എം പി എന്ന നിലയിൽ ഞാൻ പലതും നാടിന് വേണ്ടി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം ഒരു തള്ളാന്ന ചില പന്ന മക്കൾ പറഞ്ഞു നടക്കുന്നെ എന്റെ കയ്യിൽ ഇതിന്റെയെല്ലാം തെളിവുണ്ട്. പറഞ്ഞു നടക്കുന്ന മക്കൾ വന്നാൽ അണ്ണാക്കിലേക്ക് തള്ളി തന്നേക്കാം ചുഴലിക്കാറ്റ് മൂലം നാശങ്ങൾ വിതച്ച സ്ഥലം സന്ദർശിക്കുകയായിരുന്നു സുരേഷ് ഗോപി. ആദിവാസികൾക്കായി റോഡ് പണിയാൻ എം പി ഫണ്ടിൽ നിന്നും 47 ലക്ഷം രൂപയാണ് നൽകിയത്. ഗർഫിണിയായ യുവതികളെ തുണി കെട്ടി കൊന്ദുപോകുന്നത് കണ്ടിട്ടുണ്ട്. അവരുടെ ആ ദുരിതം അവസാനിപ്പിക്കാനാണ് ഞാൻ റോഡ് പണി തുടങ്ങൽ 2018ല്‍ എഴുതികൊടുത്തത്. പക്ഷെ എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞ് ചിലവമ്മാർ എന്നെ വിളിപ്പിച്ചു. എല്ലാ ചെയ്യാൻ പണമുണ്ട് ഇതൊക്കെ ചെയ്യാൻ ഇവമ്മാരൊക്കെ സമ്മതിക്കണ്ടേ എന്നും സുരേഷ്‌ഗോപി പറയുന്നു.

കുട്ടനാട്ടിൽ കർഷകരുടെ അധ്വാനമായ നെല്ല് 10000 ഹെക്ടര്‍ കത്തിച്ചത്.ഒരു ബ്രിഡ്ജിനായി 2017ല്‍ 1 കോടി 70 ലക്ഷം രൂപയാണ് എഴുതി നൽകിയത് പിന്നീട് അത് രണ്ടരക്കോടിയായി മൂന്നായി അവസാനമായി 4.70 അവരെ ഒപ്പിച്ചെടുത്തു കൊടുത്തിട്ട് പോലും നടത്താൻ സമ്മതിക്കണ്ടേ ഇവരൊക്കെ. ഞാൻ എന്തേലും ചെയ്യാൻ ശ്രമിച്ചാൽ പോലും ചെയ്യാൻ സമ്മതിക്കുന്നില്ല. പഴയ ജില്ലാ കലക്ടര്‍ വാസുകി മാഡം വരെ ഇതിനെല്ലാം തെളിവായുണ്ട്. എന്നാൽ ഇവരെയല്ലാം ഇതിന് മറുപടി പറയണം. ഇവിടെ നാല് കളക്ടർ ആണ് മാറിവന്നത് അവർക്കെല്ലാം ഇതെല്ലാമറിയാം. 1 കോടി 70 ലക്ഷം രൂപയ്ക്ക് ഞാൻ തുടക്കമിട്ട ബ്രിഡ്ജിന്റെ പ്രവത്തനം ആരാണ് ഇല്ലാതാക്കിയത് അവർ തന്നെ പറയണം.

ഇപ്പോൾ എസ്‌ഐയെ കൊണ്ട് സല്യൂട്ടടിച്ചതാ വിവാദം ഞാൻ വെറും മേയർ അല്ല എംപി ആണ് സല്യൂട്ട് ആകാം ശീലങ്ങൾ മറക്കുന്നത് നല്ലതല്ല എന്നാണ് സുരേഷ്‌ഗോപി എസ്‌ഐയോട് പറഞ്ഞത്. ഞാൻ സല്യൂട് അടിപ്പിച്ചു എന്ന വാക്ക് തന്നെ തെറ്റാണ്. അതൊക്കെ കഴിഞ്ഞ ദിവസങ്ങളിലെ എന്റെ പ്രവർത്തനങ്ങൾ കണ്ടുള്ള ചൊറിച്ചിലാണ് ചിലർക്കൊക്കെ. ഞാൻ ആ പോലീസ് സുഹൃത്തിനോട് സൗമ്യമായയാണ് സംസാരിച്ചത് അല്ലാതെ ദേശിച്ചല്ല. പോലീസ് വണ്ടി വന്ന് മുന്നിൽ നിന്നപ്പോൾ ആദ്യം പോലീസ് വാഹനം ആണെന്ന് മനസിലായില്ല ആദ്യം എസ്‌ഐ ഇറങ്ങിയില്ല ഞാൻ കരുതിയത് ഫോറസ്ററ് ഗാഡിന്റെ വാഹനം ആകുമെന്നാണ്. റോഡിൽ മരം മുറിച്ചിട്ടിരിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് അവരെ ധരിപ്പിക്കാനാണ് ഞാൻ വണ്ടിയിലിരിക്കുന്ന വ്യക്തിയെ വിളിപ്പിച്ചത്.അപ്പോഴാണ് ഒല്ലൂര്‍ പൊലീസിന്‍റെ വാഹനമാണ് എന്ന് മനസിലായത്. എസ്‌ഐയോ സിഐയോ ഉണ്ടോ എന്നാണ് വണ്ടിയിൽ നിന്നും ഇറങ്ങിയ പോലീസ്കാരനോട് ഞാൻ പറഞ്ഞത്.

എംപി ഇവിടെ നിന്ന് സംസാരിക്കുമ്പോൾ പോലീസ് വാഹനത്തിൽ തന്നെയിരുന്നു എസ്‌ഐ പിന്നീട് ഒരു സല്യൂട് ആകാം എന്നാണ് സൗമ്യമായി പറഞ്ഞത് അദ്ദേഹം അത് ചെയ്തു ഞാൻ തിരുച്ചു സലൂട്ട് നൽകി ഇതിൽ എന്തേലും ആർക്കേലും പരാതിയുണ്ടേൽ രാജ്യസഫ ചെയർമാനോട് പറ അദ്ദേഹമാണ് എനിക്ക് മുകളിൽനിന്നും സുരേഷ്‌ഗോപി പറഞ്ഞു.