സത്യന്‍ അന്തിക്കാടിന് വിഷു സര്‍പ്രൈസുമായി സുരേഷ് ഗോപി..!!

മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍സ്റ്റാറാണ് സുരേഷ് ഗോപി. ഒരുപാട് സിനിമകളിലൂടെ ഈ പവര്‍സ്റ്റാര്‍ ആരാധകര്‍ക്ക് മുന്നിലെത്തി. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരം ആ തിരക്കുകളും ഉത്തരവാദിത്വങ്ങളും ഏറിയതോടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാതെ ആയി. താരത്തിന്റെ പുതിയ…

മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍സ്റ്റാറാണ് സുരേഷ് ഗോപി. ഒരുപാട് സിനിമകളിലൂടെ ഈ പവര്‍സ്റ്റാര്‍ ആരാധകര്‍ക്ക് മുന്നിലെത്തി. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരം ആ തിരക്കുകളും ഉത്തരവാദിത്വങ്ങളും ഏറിയതോടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാതെ ആയി. താരത്തിന്റെ പുതിയ സിനിമകള്‍ ഒന്നും എത്താത്തത് ആരാധകരിലും വലിയ നിരാശയുണ്ടാക്കി. എന്നാല്‍ കാവല്‍ എന്ന സിനിമയിലൂടെ ശക്തമായൊരു തിരിച്ചു വരവ് നടത്തിയ അദ്ദേഹം കൂടുതല്‍ സിനിമകളുമായി ഇപ്പോള്‍ മലയാള സിനിമാ രംഗത്ത് സജീമാണ്.

ഇപ്പോഴിതാ താരം തന്റെ ഗുരനാഥന് തുല്യനായ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ കാണാന്‍ പോയതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സത്യന്‍ അന്തിക്കാടിനുള്ള വിഷുക്കോടിയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നെത്തിയിരിക്കുകയാണ് നടന്‍.

വിഷുക്കോടിയും സമ്മാനിച്ച് സത്യന്‍ അന്തിക്കാടിന്റെ കാല്‍ തൊട്ട വണങ്ങിയാണത്രെ അദ്ദേഹം തിരിച്ചു പോയത്. ടീം സുരേഷ് ഗോപി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഇരുവരും ധരിച്ചിരുന്നത്. ഇരുവരും ഒന്നിക്കുന്ന സിനിമ വരുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, ജയറാമിനേയും മീരാ

ജാസ്മിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് മകള്‍. മറ്റൊരു ഫാമിലി ഹിറ്റാവും എന്ന് പ്രതീക്ഷിക്കുന്ന ഈ സിനിമ, മീര ജാസ്മിന്‍ എന്ന മലയാളികളുടെ പ്രിയ നടിയുടെ ഏറെ കാലത്തിന് ശേഷമുള്ള ഒരു തിരിച്ചു വരവ് അറിയിക്കുന്ന സിനിമ കൂടിയാണ്.