‘സൂര്യ 42’ വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘സൂര്യ 42’. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി സൂര്യ നടത്തുന്നത് വന്‍ ശാരീരിക മാറ്റങ്ങളെന്ന്റിപ്പോര്‍ട്ട്.
ചിത്രത്തിനായി താരം ‘സിക്സ് പാക്ക് ലുക്കി’ലാണ് അദ്ദേഹം എത്തുന്നത്, കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജിമ്മില്‍ താരം എത്തിയിരുന്നു. നടന്‍ ജിമ്മില്‍ നില്‍ക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതെല്ലാം ചിത്രത്തിലെ പുതിയ ‘മേക്കോവറിന്’ വേണ്ടിയാണ് എന്നാണ് സൂചനകള്‍.
പത്ത് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയാണ് ‘സൂര്യ 42’. ചിത്രത്തില്‍ അഞ്ചോളം കഥാപാത്രങ്ങളെ നടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെങ്കാറ്റര്‍, അറത്താര്‍, മണ്ഡങ്കാര്‍, മുകത്താര്‍, പെരുമനാഥര്‍ എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. ദിഷ പടാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിഷയുടെ ആദ്യ തമിഴ് സിനിമയായിരിക്കും ഇത്.
ചിത്രം നിര്‍മ്മിക്കുന്നത് യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ്. സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ക്യാമറ വെട്രി പളനിസാമിയാണ്. നിഷാദ് യൂസഫാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…