അമൽ നീരദിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ട്. അദ്ദേഹത്തെ ഞാൻ വിളിക്കുന്നുണ്ട് നടൻ സൂര്യ !!

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. ഒട്ടനവധി താരങ്ങളെ അണിനിരത്തിയുള്ള ചിത്രം ബിഗ് സ്‌ക്രീനിൽ വലിയ വിജയം ആണ് കൈവരിച്ചത്. എന്നാൽ ഇപ്പോൾ ഈ സിനിമയെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് തമിഴ്…

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. ഒട്ടനവധി താരങ്ങളെ അണിനിരത്തിയുള്ള ചിത്രം ബിഗ് സ്‌ക്രീനിൽ വലിയ വിജയം ആണ് കൈവരിച്ചത്. എന്നാൽ ഇപ്പോൾ ഈ സിനിമയെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ. കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ആണ് ചിത്രത്തെ ക്കുറിച്ച് സംസാരിച്ചത്. ഞാൻ ഇതുവരെ സിനിമ കണ്ടില്ല. അമൽ നീരദ് ഒരിക്കൽ കഥ പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. ഇന്ന് സമയം ഉണ്ടേൽ സിനിമ പോയി കാണണം എന്ന് ഉണ്ട്.

ട്രൈലെർ കണ്ടിരുന്നു. ഞാൻ ഇങ്ങോട്ട് കാറിൽ വരുമ്പോൾ തന്നെ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു നന്നായിട്ടുണ്ട്. ഒരിക്കൽ അമൽ നീരദിനെ കണ്ടപ്പോൾ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് ഞാൻ അദ്ദേഹത്തെ വിളിക്കുന്നുണ്ട് ഫ്യൂച്ചറിൽ എനിക്കൊപ്പം ഒരു സിനിമ ചെയ്യണം എന്ന് പറയും എന്നായിരുന്നു താരത്തിന്റെ പ്രതികരണം.