മാരനാകാന്‍ നിര്‍ബന്ധിച്ചത് ജ്യോതിക! പുരസ്‌കാരം ദിയക്കും, ദേവിനും സമര്‍പ്പിക്കുന്നു-സൂര്യ

മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ പ്രിയപ്പെട്ടവര്‍ക്കും തന്നെ പിന്തുണച്ചവര്‍ക്കും നന്ദി അറിയിച്ച് നടന്‍ സൂര്യ. സുരറൈ പോട്ര് സിനിമയിലൂടെയാണ് മികച്ച നടനുള്ള പുസ്‌കാരം സൂര്യയെ തേടിയെത്തിയത്. മൂന്ന് ദേശീയ അവാര്‍ഡുകളാണ് സുരറൈ പോട്ര്…

മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ പ്രിയപ്പെട്ടവര്‍ക്കും തന്നെ
പിന്തുണച്ചവര്‍ക്കും നന്ദി അറിയിച്ച് നടന്‍ സൂര്യ. സുരറൈ പോട്ര് സിനിമയിലൂടെയാണ് മികച്ച നടനുള്ള പുസ്‌കാരം സൂര്യയെ തേടിയെത്തിയത്. മൂന്ന് ദേശീയ അവാര്‍ഡുകളാണ് സുരറൈ പോട്ര് കരസ്ഥമാക്കിയത്. മികച്ച നടി, നടന്‍, മികച്ച തിരക്കഥയ്ക്കും. അപര്‍ണ്ണ ബാലമുരളി, സംവിധായക സുധ കൊങ്കര, ശാലിനി ഉഷ നായര്‍ എന്നിവരെയും സൂര്യ അഭിനന്ദിച്ചു.

സുരരൈ പോട്ര് നിര്‍മ്മിക്കുകയും അഭിനയിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തതിന് ജ്യോതികയ്ക്ക് പ്രത്യേകം നന്ദിയെന്നും സൂര്യ കുറിച്ചു. ഒപ്പം പുരസ്‌കാരം മക്കളായ ദിയക്കും, ദേവിനും സ്നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്നും സൂര്യ ട്വീറ്റില്‍ പറയുന്നു.

‘മഹാമാരിക്കാലത്ത് ഒടിടിയില്‍ റിലീസായിട്ടും ഞങ്ങളുടെ ചിത്രത്തിന് ലഭിച്ച വന്‍ സ്വീകരണം ഞങ്ങളുടെ കണ്ണുകളെ സന്തോഷത്താല്‍ ഈറനണിയിച്ചു. സുരറൈ പോട്രുവിനുള്ള ഈ ദേശീയ അംഗീകാരത്തില്‍ ഞങ്ങളുടെ സന്തോഷം ഇരട്ടിയായി. കാരണം ഇത് സുധ കൊങ്കരയുടെ വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിന്റെയും ക്യാപ്റ്റന്‍ ഗോപിനാഥിന്റെ കഥയെക്കുറിച്ചുളള ക്രിയാത്മക വീക്ഷണത്തിന്റെയും സാക്ഷ്യമാണ്.

ഞങ്ങളുടെ സിനിമയിലെ ദേശീയ അവാര്‍ഡ് ജേതാക്കളായ അപര്‍ണ ബാലമുരളി, സുധ കൊങ്കര, ശാലിനി ഉഷ നായര്‍, ജിവി പ്രകാശ് എന്നിവരെ എന്റെ ഹൃദയം തൊട്ട് ഞാന്‍ അഭിനന്ദിക്കുകയാണ്. മികച്ച ഫിലിം അവാര്‍ഡ് ടീം 2ഡിക്കുള്ള അംഗീകാരമാണ്, എന്റെ ഉറ്റ സുഹൃത്തും സിഇഒയുമായ രാജശേഖര്‍ കര്‍പൂര സുന്ദര പാണ്ഡ്യക്കൊപ്പം ഞാന്‍ അവര്‍ക്ക് നന്ദി പറയുന്നു.’

എന്റെ അഭിനയശേഷിയില്‍ വിശ്വാസം അര്‍പ്പിക്കുകയും എന്റെ ആദ്യ സിനിമ നേര് ക്കുനേര്‍ നല്‍കുകയും ചെയ്ത സംവിധായകന്‍ വസന്ത് സായിക്കും ചലച്ചിത്ര നിര്‍മ്മാതാവ് മണിരത്നത്തിനും ഞാന്‍ നന്ദി പറയുന്നു.

എനിക്കൊപ്പം മികച്ച നടനുളള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ അജയ് ദേവ്ഗണിനേയും ഹൃദയ പൂര്‍വം അഭിനന്ദിക്കുന്നു. തമിഴ്നാട്ടില്‍ നിന്ന് 68-ാമത് ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായവരേയും അഭിനന്ദിക്കുന്നു.

Suriya dedicates National Best Actor Award to ‘my kids
‘ദേശീയ അവാര്‍ഡ് എനിക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും നല്ല സിനിമകള്‍ നല്‍കാനും എനിക്ക് പ്രചോദനം നല്‍കുന്നു, ഞങ്ങളുടെ ഈ ഉയര്‍ന്ന അംഗീകാരത്തിന് ഇന്ത്യന്‍ സര്‍ക്കാരിനും ദേശീയ അവാര്‍ഡ് ജൂറിക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരിക്കല്‍ കൂടി ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു.’ എന്നും സൂര്യ ട്വീറ്റ് ചെയ്തു.