പൊങ്കല്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കി സൂര്യയും ജോയും..!! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

പൊങ്കല്‍ ആഘോഷമാക്കി മാറ്റുന്ന തമിഴ് സിനിമാ താരങ്ങളുടെ ഫോട്ടോകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മലയാളിക്ക് ഓണം പോലെ തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവം ആണ് പൊങ്കല്‍. ഒരു നാടിന്റെ ഐക്യം വിളിച്ചോതുന്ന ഈ വിശേഷ…

പൊങ്കല്‍ ആഘോഷമാക്കി മാറ്റുന്ന തമിഴ് സിനിമാ താരങ്ങളുടെ ഫോട്ടോകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മലയാളിക്ക് ഓണം പോലെ തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവം ആണ് പൊങ്കല്‍. ഒരു നാടിന്റെ ഐക്യം വിളിച്ചോതുന്ന ഈ വിശേഷ ദിനങ്ങള്‍ തങ്ങളുടെ സിനിമാ തിരക്കുകള്‍ മാറ്റി വെച്ച് താരങ്ങളും ആഘോഷിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളായ സൂര്യയും ജ്യോതികയും കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിക്കുന്നതിന്റെ ഫോട്ടോകളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പലരും പൊങ്കല്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CYszUagviva/?utm_source=ig_web_copy_link

സൂര്യയോടൊപ്പവും കുടുംബത്തോടൊപ്പവും പൊങ്കല്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ചാണ് ജ്യോതിക എത്തിയിരിക്കുന്നത്. തമിഴ്‌നാടിന്റെ മരുമകളായി എത്തിയ ജോ കുടുംബത്തോടൊപ്പമാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. സൂര്യയുടെ അനുജനും നടനുമായ കാര്‍ത്തിയും ആഘോഷ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബ സമേതമുള്ള ഇവരുടെ ആഘോഷങ്ങളും ചിത്രങ്ങളുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. എപ്പോഴും സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന ദമ്പതിമാരാണ് ജോയും സൂര്യയും. ഇവര്‍ പരസ്പരം നല്‍കുന്ന സ്‌നേഹവും പിന്തുണയും ബഹുമാനവും എല്ലാം മറ്റ് താരജോഡികളും മാതൃകയാക്കി സ്വീകരിക്കുന്ന രീതിയിലുള്ളതാണ്. വിവാഹശേഷം ജ്യോതികയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് പിന്നില്‍ സൂര്യയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. സൂര്യ നല്‍കിയ പിന്തുണയ്ക്ക് പ്രേക്ഷകരും സാക്ഷികളായിരുന്നു