ഇംഗ്ലീഷിന് 99, കണക്കിന് 100 മിന്നും വിജയവുമായി സൂര്യയുടെ മകള്‍

സിനിമകളുടെ തിരക്കിലാണെങ്കിലും തന്റെ മക്കളുടെ പഠനത്തില്‍ ശ്രദ്ധ കൊടുക്കുന്നയാളാണ് നടന്‍ സൂര്യ. ജയ് ഭീം നടന്റെ അഭിപ്രായത്തില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന. വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിനായി അദ്ദേഹം അഗരം ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു എന്‍ജിഒ ഉണ്ടാക്കിയിട്ടുണ്ട്. അഗരം ഫൗണ്ടേഷന്‍ വഴി നിരവധി വിദ്യാര്‍ത്ഥികള്‍ അവരുടെ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്കോടെ വിജയിച്ചു. ഏറ്റവും വലിയ സന്തോഷം സൂര്യയുടെ മകളും മികച്ച വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

മാതൃഭാഷയായ തമിഴിന് 95, ഇംഗ്ലിഷിന് 99, ഗണിത ശാസ്ത്രത്തിന് 100, ശാസ്ത്രത്തിന് 98, സാമൂഹിക ശാസ്ത്രത്തിന് 95 എന്നിങ്ങനെ മികച്ച മാര്‍ക്കുകള്‍ വാങ്ങിയാണ് മകള്‍ ദിയ പത്താംക്ലാസ് വിജയിച്ചത്. മകളുടെ വിജയത്തില്‍ ആഹ്ലാദിക്കുന്നതോടൊപ്പം തന്റെ ഫൗണ്ടേഷനിലെ കുട്ടികളുടെ പത്താംക്ലാസ് വിജയത്തിലും ആ കുടുംബം ഏറെ ആഹ്ലാദിക്കുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ഫൗണ്ടേഷന്‍ വഴി 3,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ചു. ഇവരില്‍ 54 പേര്‍ ഡോക്ടര്‍മാരും 1,169 പേര്‍ എഞ്ചിനീയര്‍മാരും 90% പേരും ബിരുദധാരികളുമാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്കും ഉന്നതവിദ്യാഭ്യാസവുമായി ബുദ്ധിമുട്ടുന്നവര്‍ക്കും ഫൗണ്ടേഷന്‍ സഹായം നല്‍കുന്നു.

Previous articleനില ബേബി ചേച്ചിയായി!!! കുഞ്ഞനുജന്‍ എത്തിയ സന്തോഷം പങ്കുവച്ച് പേളി മാണി
Next articleഇനി അത്തരത്തിലുള്ള റോളുകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല; ഷെയിന്‍ നിഗം