മലയാളം ന്യൂസ് പോർട്ടൽ
Film News

ലിറ്റിൽ ചീരുവിനു സ്വാഗതം, ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ധ്രുവ്!

Surprise-video-for-Meghna-Raj

സിനിമ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു കന്നഡ താരം ചിരഞ്ജീവി സർജയുടെ മരണവാർത്ത. ചിരഞ്ജീവിയുടെ മരണവാർത്ത കേട്ടപ്പോൾ പ്രേക്ഷക മനസുകളിൽ ആദ്യം ഓടിയെത്തിയത് ചിരഞ്ജീവിയുടെ മുഖം ആയിരുന്നില്ല. പകരം മേഘ്‌ന രാജിന്റെ ആയിരുന്നു. 2018 ൽ ആയിരുന്നു ചിരഞ്ജീവിയും നടിയായ മേഘ്ന രാജുമ് തങ്ങളുടെ പത്തു വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതർ ആയത്. ഇരുവരും തങ്ങളുടെ രണ്ടാമത്തെ വിവാഹവാർഷികം ആഘോഷിച്ചു ദിവസങ്ങൾ കഴിയുന്നതിന് മുൻമ്പായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. ചിരഞ്ജീവി മരണപ്പെടുമ്പോൾ മേഘ്ന മൂന്നു മാസം ഗർഭിണി ആയിരുന്നു. മേഘ്‌നയുടെ മാനസികനില തെറ്റാതിരിക്കാൻ നിരവധി പേരാണ് പ്രാർഥിച്ചത്.

ചിരഞ്ജീവിയുടെ മരണശേഷം മാസങ്ങൾ പിന്നിട്ടപ്പോൾ കഴിഞ്ഞ ദിവസം ആണ് ചിരഞ്ജീവിയുടെ കുടുംബം മേഘ്‌നയുടെ ബേബി ഷവർ ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ എല്ലാം മേഘ്ന സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഓരോ ആരാധകരും നിറകണ്ണുകളോടെയാണ് ആ ചിത്രങ്ങൾ കണ്ടത്. ഇപ്പോഴിതാ ചിരഞ്ജീവി സർജയുടെ ജന്മദിനമായ ഒക്ടോബർ 17, അതായത് ഇന്ന് സഹോദരനായ ധ്രുവ് സർജ ഒരു സർപ്രൈസ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്.

https://www.facebook.com/permalink.php?story_fbid=3429028003885405&id=1351213641666862&__cft__[0]=AZVRnlxlu_nJuwqiT4J3WDW8eOImoSPUdr2M_ZwVSbdhuqCag9LVu5OD2yp7XU9NTDHblisb5sGMazyrImVf-OLv8KEcf3N62vZtXWIfBowx3k59TXIRnVuCGnsuEnkJOys7N3JfjiGRVOgumB0tg7AvuDb0OYr0nWoQuYlm0BgiPAer-edBFUgIlTqp38TFOq57aRoEnHB19mxlZ9jpw5viRvjpjZDijxBKrd6lkdXnZTW8DR0sahV6yjJe_uxZhwLHsQez65ykf1kkuxxrBa0B&__tn__=%2CO%2CP-R

വീഡിയോ കാണാം 

സോഴ്സ്: SGV Kannada Media

ജൂനിയർ ചീരുവിനു സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ്‌ ധ്രുവ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ ഷെയർ ചെയ്തു മിനിറ്റുകൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സർജ മരിച്ചത്. 39 വയസായിരുന്നു. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രത്തിന്റെ ഡബ്ബിങ് ചെയ്യാൻ താൻ തയാറാണെന്നു ധ്രുവ് സർജ  ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നു.

Related posts

ചിരഞ്ജീവിയുടെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി താരകുടുംബം, കുഞ്ഞിന് വേണ്ടി ദ്രുവ് സർജ വാങ്ങിയത് ലക്ഷങ്ങളുടെ വെള്ളിതൊട്ടിൽ

WebDesk4

ഇനി ജീവിത്തിൽ കൂട്ടായുള്ളത് വയറ്റിലുള്ള കണ്മണി മാത്രം !! പ്രിയപ്പെട്ടവന്റെ ശവകുടീരത്തിൽ പ്രാർത്ഥനയോടെ മേഘ്ന

WebDesk4

എനിക്ക് നിന്നെ വ്യക്തിപരമായി അറിയില്ല, പക്ഷെ നിന്റെ ഈ ചിത്രങ്ങൾ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു, വൈകാരിക കുറിപ്പ് പങ്കുവെച്ച് നവ്യ

WebDesk4

ചിരഞ്ജീവിയുടെ വിയോഗത്തിന് പിന്നാലെ പേര് മാറ്റി മേഘ്ന രാജ്

WebDesk4

അര്‍ജുന്‍ സര്‍ജയുടെ മകൾക്ക് കോവിഡ് സ്ഥിതീകരിച്ചു; വാർത്ത പുറത്ത് വിട്ട് താരപുത്രി

WebDesk4

മേഘ്ന രാജ് അമ്മയായി, താരപത്നി ജന്മം നൽകിയത് ഇരട്ടക്കുട്ടികൾക്ക് !! മേഘ്ന പറയുന്നത്

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

WebDesk4

അവസാനമായി ചിരു എന്നോട് ആവശ്യപ്പെട്ടത് അതായിരുന്നു, ചിരഞ്ജീവിയെ കുറിച്ച് മേഘ്ന

WebDesk4

നമ്മുടെ ചിരുവിനെപ്പോലെ ചെയ്യൂ, ധ്രുവ് സർജക്ക് ആശംസകൾ നേർന്ന് മേഘ്ന

WebDesk4

ചിരഞ്ജീവി സർജക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണെന്ന വ്യാജ വാർത്തകളോട് പ്രതിഷേധിച്ച് കിച്ച സുദീപ്

WebDesk4

വെൽകം ലിറ്റിൽ ചിരു, അച്ഛന്റെ ജന്മദിനത്തിൽ കുഞ്ഞിനെ സ്വാഗതം ചെയ്ത് മേഘ്ന

WebDesk4

ദൈവം അനുഗ്രഹിച്ചാൽ ചിരുവിന്റെ പിറന്നാൾ ദിവസം തന്നെ കുഞ്ഞും ജനിക്കും, മേഘ്‌നയുടെ പ്രസവ തീയതി കണ്ടെത്തി ആരാധകർ

WebDesk4