വാടക ഗർഭധാരണം; വിഘ്നേഷ് ശിവനും നയൻതാരയ്ക്കുമെതിരേ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ചത് വിവരം വിഘ്നേഷ് ശിവനും നയൻതാരയും കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചിരുന്നു. ഇരുവരും ഏറെ സന്തഷത്തോടയാണ് തങ്ങളുടെ ഇരട്ട ആൺ കുഞ്ഞുങ്ങളെ വരവേറ്റത്. എന്നാൽ ഇപ്പോൾ തമിഴ് നാട്‌ആരോഗ്യവകുപ്പ് വാടക…

വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ചത് വിവരം വിഘ്നേഷ് ശിവനും നയൻതാരയും കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചിരുന്നു. ഇരുവരും ഏറെ സന്തഷത്തോടയാണ് തങ്ങളുടെ ഇരട്ട ആൺ കുഞ്ഞുങ്ങളെ വരവേറ്റത്. എന്നാൽ ഇപ്പോൾ തമിഴ് നാട്‌ആരോഗ്യവകുപ്പ് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ചത് സംബന്ധിച്ച് വിഘ്നേഷിനോടും നയൻതാരയോടും വിശദീകരണം തേടിയിരിക്കുകയാണ്.

രാജ്യത്ത് നിലനിൽക്കുന്ന വാടക ഗർഭധാരണം സംബന്ധിച്ചുള്ള നിയമങ്ങൾ ഇവർ ലംഘിച്ചോയെന്നാണ് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്  തമിഴ് നാട്‌ മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിഘ്നേഷിനോടും നയൻതാരയോടും വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നുമാണ് തമിഴ് നാട്‌ ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യൻ അറിയിച്ചിരിക്കുന്നത്.നിലവിൽ 21 -35 വരെ പ്രായമുള്ള വിവാഹിത സ്ത്രികൾക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന് കഴിയൂള്ളൂ. ഇതിന് മാതാപിതാക്കളുടെയോ ഭർത്താവിന്റെയോ സമ്മതം ആവശ്യമാണ്. ഇക്കാര്യങ്ങളും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യൻ  പറഞ്ഞു.


അതേസമയം, ഈ വിഷയത്തിൽ വിഘ്നേഷോ നയൻതാരയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.നയൻതാരയും വിഘ്നേഷും ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ജൂൺ 9നാണ് വിവാഹിതരായത്. വിവാഹ ചടങ്ങുകൾ ചെന്നൈയിലെ മഹാബലിപുരത്ത് വച്ചാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.