അതെല്ലാം വെറും ഗെയിം മാത്രം ആയിരുന്നു, ഒടുവിൽ മനസ്സ് തുറന്ന് സൂര്യ!

നിരവധി ആരാധകർ ഉള്ള ഒരു  റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട്…

നിരവധി ആരാധകർ ഉള്ള ഒരു  റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടൻ ഒരു അനുകൂലമായ മറുപടി സൂര്യയ്ക്ക് ഇത് വരെ നൽകിയിട്ടില്ല. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ ആരാധകരുടെ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം ചർച്ച ആയിരുന്നു. എന്നാൽ സൂയ പരുപാടിയിൽ പിടിച്ച് നില്ക്കാൻ വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്ന തരത്തിലെ സംസാരവും ആരാധകർക്കിടയിൽ ഉണ്ട്. പരിപാടിയിലെ മത്സരാർത്ഥികൾ ആയ ഫിറോസും സജ്നയും സൂര്യ ഫേക്ക് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ മണിക്കുട്ടൻ ആകട്ടെ സൂര്യയോട് പ്രണയം ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുമില്ല.

കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനിൽ ആണ് സൂര്യ പരുപാടിയിൽ നിന്ന് പുറത്ത് പോയത്. പരിപാടിയിലെ വീക്ക് മത്സരാര്ഥിയാണ് സൂര്യയെന്നു ഹൗസിൽ ഉള്ളവർ പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു. എങ്കിൽ തന്നെയും പരുപാടിയിൽ ഇത്ര ദിവസം തുടരാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ പുറത്തു വന്ന സൂര്യയുടെ ആദ്യ പ്രതികരണം ആണ് ശ്രദ്ധ നേടുന്നത്. മത്സരാർത്ഥികൾ തമ്മിൽ വഴക്കുണ്ടാകുന്നത് ഒക്കെ ഗെയിം സ്റാറ്റജി ആണെന്നും എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നാൽ എല്ലാവരും നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നുമാണ് സൂര്യ പറഞ്ഞത്. ഗെയിം സ്ട്രാറ്റജി ആയാണ് ഓരോരുത്തരും പരുപാടിയിൽ പെരുമാറുന്നത് എന്നും എന്നാൽ അതൊന്നും മനസ്സിൽ വെയ്ക്കാതെയാണ് അടുത്ത ദിവസത്തിലേക്ക് കടക്കുന്നത് എന്നും മത്സരം അവസാനിച്ചതോടെ അവിടെ ഉള്ള എല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കൾ ആണെന്നും അവിടെ നടന്ന മുഴുവൻ കാര്യങ്ങളും ഗെയിമിന്റെ ഭാഗമായിട്ടുള്ളതായിരുന്നു എന്നുമാണ് സൂര്യ പറഞ്ഞത്.

ഇതോടെ മണികുട്ടനോടുള്ള സൂര്യയുടെ പ്രണയവും ഗെയിമിന്റെ ഭാഗം ആണോ എന്നുള്ള ചോദ്യം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്. ഫിറോസും സജ്‌നയും പറഞ്ഞ കാര്യങ്ങൾ അപ്പോൾ ശരിയാണല്ലേ എന്നുമാണ് ആരാധകർ ചോദിക്കുന്നത്.