നിങ്ങൾക്കിനി മാപ്പില്ല, എന്റെ വിവാഹം മുടങ്ങിയത് ആ കാരണം കൊണ്ടാണ്, സൂര്യ രംഗത്ത് - മലയാളം ന്യൂസ് പോർട്ടൽ
Film News

നിങ്ങൾക്കിനി മാപ്പില്ല, എന്റെ വിവാഹം മുടങ്ങിയത് ആ കാരണം കൊണ്ടാണ്, സൂര്യ രംഗത്ത്

നിരവധി ആരാധകർ ഉള്ള ഒരു റാലിറ്റി ഷോ ആണ് ബിഗ് ബോസ് സീസൺ 3. പരിപാടിയിലെ ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയം. സൂര്യ പലപ്പോഴും തന്റെ പ്രണയം മണികുട്ടനോട് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മണിക്കുട്ടൻ ഒരു അനുകൂലമായ മറുപടി സൂര്യയ്ക്ക് ഇത് വരെ നൽകിയിട്ടില്ല. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിൽ ആരാധകരുടെ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം ചർച്ച ആയിരുന്നു. എന്നാൽ സൂയ പരുപാടിയിൽ പിടിച്ച് നില്ക്കാൻ വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്ന തരത്തിലെ സംസാരവും ആരാധകർക്കിടയിൽ ഉണ്ട്. പരിപാടിയിലെ മത്സരാർത്ഥികൾ ആയ ഫിറോസും സജ്നയും സൂര്യ ഫേക്ക് ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

എന്നാൽ മണിക്കുട്ടൻ ആകട്ടെ സൂര്യയോട് പ്രണയം ആണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടുമില്ല.എന്നാൽ സൂര്യ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷവും മറ്റ് മത്സരാർത്ഥികളുടെ ആരാധകരിൽ നിന്നും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് നേരിടേണ്ടി വന്നത്. ഇതിനെതിരെ പൊട്ടിത്തെറിച്ച സൂര്യ സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ച് ദിവസത്തേക്ക് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയിരിക്കുകയാണ്. സൂര്യ ഇപ്പോൾ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ചർച്ചയാകുന്നത്, കഴിഞ്ഞ ദിവസം മരണപ്പെട്ട വിസ്മയയുടെ മരണത്തിൽ പ്രതികരിച്ചാണ് സൂര്യ പോസ്റ്റ് ഇട്ടിരിക്കുന്നത്, ഒരിക്കൽ തന്റെ വിവാഹം മുടങ്ങിയതും ഇത് സ്ത്രീധനം എന്ന് പറയുന്ന വസ്തു കാരണം ആണ് എന്നാണ് സൂര്യ പറയുന്നത്

താലിയിൽ കൊരുത്ത ബന്ധം ഒരു മുഴം കയറിൽ അവസാനിക്കുന്നു, സ്വർണ്ണം കൊണ്ട് മൂടിയ പെൺമക്കൾ മണ്ണ് കൊണ്ട് മൂടപ്പെടുന്നു . സ്ത്രീ എന്ന ധനത്തെ സ്ത്രീധനം ആക്കി മാറ്റിയ മാലോകരെ , നിങ്ങൾക്കിനി മാപ്പില്ലെന്നാണ് സൂര്യ പറയുന്നത് ഉണരൂ.. എന്റെ വിവാഹം പോലും പണം ഇല്ലാത്തതിന്റെ പേരിൽ മാറി പോയിട്ടുണ്ട്. അച്ഛനും അമ്മയും അതിന്റെ പേരിൽ ഒത്തിരി വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പിച്ചാൽ പല പെൺകുട്ടികൾക്കും ജീവിതം കിട്ടും. അതെ പോലെ ഗവണ്മെന്റ് ജോലി ഉള്ളവനെ കല്യാണം കഴിക്കൂ എന്ന വാശിയും നമ്മളും മാറ്റിവെക്കണം.എന്ത് ജോലിക്കും മാന്യതയുണ്ട്. ജോലി വേണമെന്ന് മാത്രം എന്ന് കുറിച്ചു കൊണ്ടാണ് സൂര്യയുടെ പോസ്റ്റ് അവസാനിക്കുന്നത്, സൂര്യയുടെ ഈ പോസ്റ്റ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  വിസ്മയയുടെ മരണത്തിൽ പ്രതിഷേധിച്ച് നിരവധി താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്, നടി അഹാനയും ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരുന്നു,

Join Our WhatsApp Group

Trending

To Top
Don`t copy text!