കൊറോണ, തൊഴിലാളികളെ സംരക്ഷിക്കാൻ 10 ലക്ഷം രൂപ നൽകി സൂര്യയും കാർത്തിക്കും - മലയാളം ന്യൂസ് പോർട്ടൽ
Featured

കൊറോണ, തൊഴിലാളികളെ സംരക്ഷിക്കാൻ 10 ലക്ഷം രൂപ നൽകി സൂര്യയും കാർത്തിക്കും

surya-and-karthi

കൊറോണ വൈറസ് ബാധ മൂലം ദീര്‍ഘനാള്‍ തൊഴില്‍ നഷ്ടപ്പെടുന്ന സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ( ഫെഫ്‌സി)ക്ക് 10 ലക്ഷം രൂപ സംഭാവനയായി നല്‍കി. സിനിമയുടെ പിന്നണിയില്‍ നിരവധി വിഭാഗങ്ങളാണ് ദിവസ വേതനക്കാരായി ഉള്ളത്. ഷൂട്ടിംഗുകള്‍ ഏറെക്കാലം മുടങ്ങുന്ന സാഹചര്യത്തില്‍ അവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്.

surya and karthi

സാമൂഹ്യ മേഖലയില്‍ ഏറെ പ്രസക്തമായ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ശിവകുമാര്‍ കുടുംബം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്ബും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സൂര്യ നേതൃത്വം നല്‍കുന്ന അഗരം ഫൗണ്ടേഷന്‍ സാമൂഹ്യമായും സാമ്ബത്തികമായും പിന്നോക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും ഉന്നമന്നത്തിനുമാണ് വഴി തുറന്നിട്ടുള്ളത്.

അടുത്തിടെ ഒരു വേദിയില്‍ അഗരം ഫൗണ്ടേഷനിലൂടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിനി വേദിയില്‍ സംസാരിക്കവേ സൂര്യ വികാരാധീനനായി വിതുമ്ബുന്ന വിഡിയോ ഏറെ വൈറലായിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!