തങ്ങളുടെ ആദ്യരാത്രിയെ പറ്റി ആദ്യമായി മനസ്സ് തുറന്നു സൂര്യയും ഇഷാനും !!

കേരളത്തിലെ ആദ്യത്തെ  ട്രാന്‍സ്ജെന്‍ഡര്‍ ദമ്ബതികളാണ് സൂര്യയും ഇഷാനും, ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്, കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ ആയിരുന്നു വിവാഹം. എല്ലാ…

കേരളത്തിലെ ആദ്യത്തെ  ട്രാന്‍സ്ജെന്‍ഡര്‍ ദമ്ബതികളാണ് സൂര്യയും ഇഷാനും, ഇപ്പോൾ ഇവരെ അറിയാത്തവരായി കേരളത്തിൽ ആരും തന്നെ കാണില്ല. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്, കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ ആയിരുന്നു വിവാഹം. എല്ലാ മാധ്യമങ്ങളും ഒന്നടങ്കം ഏറ്റെടുത്ത വിവാഹം ആയിരുന്നു ഇവരുടേത്. സമൂഹത്തിൽ നിന്നും നിരവധി തവണ അപമങ്ങളും ചൂഷങ്ങളും നേരിട്ടവർ ആണ് ഇഷാനും സൂര്യയും. വിവാഹത്തിന് ശേഷവും ഇഷാനും സുര്യക്കും നിരവധി അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നേരിട്ടിരുന്നു. ഇവരുടെ ലൈംഗിക ജീവിതത്തെ കുറിച്ചായിരുന്നു കൂടുതലും ഇവരെ അപകീർത്തിപ്പെടുത്തിയത്. ഇപ്പോൾ സൂര്യ വലിയൊരു സർജറിക്ക് ശേഷം കുഞ്ഞനിനെ ഗർഭം ധരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇവരെ പറ്റിയുള്ള വാർത്തകൾ നിരവധി തവണ സോഷ്യൽ മീഡിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ ഒരു ഇന്റർവ്യൂവിൽ തങ്ങളുടെ ലൈംഗിക ജീവിതത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ഇഷാനും സൂര്യയും, “വിവാഹം കഴിഞ്ഞത് മുതല്‍ തങ്ങള്‍ സമൂഹത്തില്‍ നിന്നും നേരിട്ട വലിയ ചോദ്യമായിരുന്നു തങ്ങളുടെ ആദ്യരാത്രിയെക്കുറിച്ചും തങ്ങക്കിടയിലെ ലൈംഗികതയെ കുറിച്ചും. മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തിലേക്ക് എത്തിനോക്കുവാൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ. ലൈംഗികത എന്ന് പറയുന്നത് രണ്ടു ലൈംഗിക അവയവങ്ങള്‍ ചേരുമ്പോള്‍ അല്ല. മനസ്സ് കൊണ്ടോ ഒരു നോട്ടം കൊണ്ടോ ചേര്‍ത്ത് പിടിക്കുന്നതും ലൈംഗികത തന്നെയാണ്. അതുമാത്രമല്ല ഞങ്ങളുടെ കിടപ്പറയിലെ കാര്യങ്ങൾ ആരോടും പറയേണ്ട കാര്യം ഞങ്ങൾക്ക് ഇല്ല, അത് ഞങ്ങളുടെ സ്വകര്യത ആണ്. ഓരോ വ്യക്തിക്കും അവന്റെ സ്വകര്യത മറച്ചു വെക്കാനുള്ള അധികാരം ഉണ്ട് അതിലേക്ക് ദയവായി കടന്നു ചെല്ലാതിരിക്കുക എന്ന് സൂര്യ പറയുന്നു.

 

Source :  Starlight